വയലാ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കർക്കടകം ഒന്നിന് ശിവഗിരി മഠത്തിലെ അസംഘാനന്ദഗിരി, അംബികാനന്ദ എന്നിവരുടെ കാർമികത്വത്തിൽ നടന്ന സമൂഹശാന്തിഹവനം
വയലാ : അച്ചടക്കം ജീവിതവ്രതമായി സ്വീകരിച്ച് ജീവിതം നയിക്കാൻ സമൂഹം തയ്യാറാകണമെന്ന് ശിവഗിരി മഠത്തിലെ അസംഘാനന്ദഗിരിസ്വാമി പറഞ്ഞു. 1131-ാംനമ്പർ വയലാ എസ്.എൻ.ഡി.പി. ശാഖായോഗത്തിലെ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കർക്കടകം ഒന്നിന് നടന്ന സമൂഹശാന്തി ഹവനം ചടങ്ങിൽ പ്രഭാഷണം നടത്തുകയായിരുന്നു.
ശിവഗിരിമഠം സ്വാമി അംബികാനന്ദ, ക്ഷേത്രം മേൽശാന്തി കളത്തൂർ ബാബു ശാന്തി, കുമരകം ബിനു ശാന്തി, ശാഖാ പ്രസിഡന്റ് അനിൽകുമാർ, സെക്രട്ടറി സജീവ് വയല, വൈസ് പ്രസിഡന്റ് സജി സഭക്കാട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..