അരുവിത്തുറ കോളേജിൽ ഐ.സി.എ.ഐ. അംഗീകൃതഓറൽ കോച്ചിങ് സെന്റർ


അരുവിത്തുറ : അക്കൗണ്ടിങ് മേഖലയിൽ പ്രായോഗികപരിജ്ഞാനമുള്ള പ്രൊഫഷണലുകളെ വാർത്തെടുക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ.) നടത്തുന്ന ക്യാറ്റ് കോഴ്‌സിന്റെ അംഗീകൃത ഓറൽ കോച്ചിങ് സെന്റർ പദവി അരുവിത്തുറ കോളേജിന് ലഭിച്ചു. കംപ്യൂട്ടർ പ്രായോഗികപരിശീലന സൗകര്യം ഉൾപ്പെടെയുള്ള എല്ലാ അടിസ്ഥാനസൗകര്യങ്ങളും ലഭ്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സെന്റർ അനുവദിച്ചത്. അക്കൗണ്ടിങ് രംഗത്ത് മികച്ച ജോലി നേടാൻ വിദ്യാർഥികളെ പര്യാപ്തരാക്കുക എന്നതാണ് ലക്ഷ്യമെന്ന് കോളേജ് മാനേജർ റവ. ഡോ. അഗസ്റ്റിൻ പാലക്കാപറമ്പിൽ പറഞ്ഞു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..