കാണക്കാരി : പഞ്ചായത്ത് 13 -ാം വാർഡിൽ (കുറുമുള്ളൂർ) നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. സീറ്റ് നിലനിർത്തി. എൽ.ഡി.എഫ്. സ്ഥാനാർഥി വിനീതാ രാഗേഷ് (കേരള കോൺഗ്രസ് എം) ആണ് വിജയിച്ചത്. 216 വോട്ടുകളാണ് ഭൂരിപക്ഷം. പോൾ ചെയ്ത 837 -വോട്ടുകളിൽ 417 -വോട്ടുകളാണ് വിനീതയ്ക്ക് ലഭിച്ചത്.
കോൺഗ്രസിലെ ഗീതാ ശിവന് 261 -വോട്ടുകളും ലഭിച്ചു. ബി.ജെ.പി. സ്ഥാനാർഥി സവിത മിനിയ്ക്ക് 99 വോട്ടുകളുമാണ് ലഭിച്ചത്. എൽ.ഡി.എഫ്. ഭരണസമിതിയാണ് പഞ്ചായത്തിൽ ഭരണം. വാർഡ് മെമ്പറും കാണക്കാരി പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എൽ.ഡി.എഫിലെ മിനു മനോജ് (കേരള കോൺഗ്രസ്-എം) ജോലി ലഭിച്ചതിനാൽ രാജിവെച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞതവണ 405 വോട്ടിന്റെ ലീഡാണ് എൽ.ഡി.എഫിന് ലഭിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..