മലയാള ബ്രാഹ്മണസമാജം മണിമല ശാഖയുടെ കുടുംബസംഗമവും രാമായണമാസാചരണവും ജില്ലാസെക്രട്ടറി സി.കെ. ചന്ദ്രഗുപ്തൻ ഇളയത് ഉദ്ഘാടനംചെയ്യുന്നു
ചിറക്കടവ് : മലയാള ബ്രാഹ്മണസമാജം മണിമല ശാഖയുടെ കുടുംബസംഗമവും രാമായണമാസാചരണവും ചിറക്കടവ് പെരുന്നാട്ടില്ലം ജനാർദനൻ നമ്പൂതിരിയുടെ വീട്ടിൽ നടത്തി. ജില്ലാസെക്രട്ടറി സി.കെ. ചന്ദ്രഗുപ്തൻ ഇളയത് ഉദ്ഘാടനംചെയ്തു. ശാഖാപ്രസിഡന്റ് രാധാകൃഷ്ണൻ നമ്പൂതിരി അധ്യക്ഷതവഹിച്ചു.
ടി.വി. നാരായണശർമ മുഖ്യപ്രഭാഷണം നടത്തി. കേന്ദ്രസമിതിയംഗം എൻ. രാജേന്ദ്രൻ, പി.കെ. പ്രമോദ്, വിശാൽ വിജയൻ, സന്ധ്യാസനോജ്, ദേവിക ജെ.നമ്പൂതിരി, വലിയകുന്നം ഹരികുമാരൻ നമ്പൂതിരി, അക്ഷയ വി.നമ്പൂതിരി, ഗൗതംകൃഷ്ണ പി.നമ്പൂതിരി, ദേവദർശൻ നമ്പൂതിരി, ഹരികൃഷ്ണൻ കല്ലാരവേലിൽ എന്നിവർ പ്രസംഗിച്ചു. വാളാർപ്പള്ളി ഇല്ലം വിഷ്ണുദത്തൻ നമ്പൂതിരിയെ അനുമോദിച്ചു. രാമായണപാരായണ മത്സരം, രാമായണ പ്രശ്‌നോത്തരി എന്നിവ നടത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..