മാടപ്പള്ളി : അഖില കേരള ഹിന്ദു സാംബവർ മഹാസഭ 261-ാം നമ്പർ ഇടപ്പള്ളി ശാഖ നീറ്റ് പരീക്ഷയിൽ വിജയിച്ച വിദ്യാർഥികളെയും എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും അനുമോദിച്ചു.
മഹാസഭ ജനറൽ സെക്രട്ടറി ഇൻ-ചാർജ് എം.ടി. സനേഷ് ഉദ്ഘാടനം ചെയ്തു. സി.എസ്.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡോ.ബി.ആർ.അംബേദ്കർ മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡ് മാടപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പനും കാവാരികുളം കണ്ടൻ കുമാരൻ മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡ് യൂണിയൻ സെക്രട്ടറി എം.ആർ.സുനിൽകുമാർ മാമ്പറമ്പിലും നൽകി. ചേലക്കൊമ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ.ടി.സൗമ്യ മുഖ്യാതിഥിയായിരുന്നു. കെ.കെ. രഘു, സി.എസ്. ബാബു, വി.സി.പ്രസാദ് എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..