അരുവിത്തുറ : പി.എസ്.ഡബ്ല്യു.എസിന്റെയും എസ്.എം.വൈ.എം. പാലാ രൂപതയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പാലാ സമരിറ്റൻ ടാസ്ക് ഫോഴ്‌സ് രൂപവത്‌കരിച്ചു. ജില്ലാ ദുരന്തനിവാരണ സമിതിയുടെയും ഈരാറ്റുപേട്ട ഫയർ ആൻഡ് റെസ്ക്യൂ ഫോഴ്‌സിന്റെയും ജനമൈത്രി പോലീസിന്റെയും സഹായത്തോടെ അംഗങ്ങൾക്ക് പരിശീലനവും നൽകി.
ദുരന്തമുഖത്ത് നിർബന്ധമായും പാലിക്കേണ്ട നിർദേശങ്ങൾ, അടിയന്തരഘട്ടങ്ങളിൽ നൽകാനുള്ള പ്രാഥമികശുശ്രൂഷകളെക്കുറിച്ചും ജനമൈത്രി പോലീസ് എ.എസ്.ഐ. ബിനോയ് സെബാസ്റ്റ്യൻ, അഗ്നിരക്ഷാ ഓഫീസർമാരായ എൻ.സതീഷ്‌കുമാർ, എം.എ.വിഷ്ണു, എ.അൻസിൽ തുടങ്ങിയവർ ക്ലാസ് നയിച്ചു.
പി.എസ്.ഡബ്ല്യു.എസ്. ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ അധ്യക്ഷത വഹിച്ചു. അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിവികാരി റവ. ഡോ. അഗസ്റ്റിൻ പാലക്കാപറമ്പിൽ ഉദ്ഘാടനംചെയ്തു. എസ്.എം.വൈ.എം. രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, ഫൊറോന ഡയറക്ടർ ഫാ. ആന്റണി തോണക്കര, രൂപത പ്രസിഡന്റ് ജോസഫ് കിണറ്റുകര, ഫൊറോന പ്രസിഡന്റ് ഡോൺ ഇഞ്ചേരിൽ, യൂണിറ്റ് പ്രസിഡന്റ് ബെന്നിസൺ തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..