അരുവിത്തുറ : സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂളിൽ എൻ.എസ്.എസ്. ക്യാമ്പ് ആരംഭിച്ചു. ഈരാറ്റുപേട്ട നഗരസഭാധ്യക്ഷ സുഹാന ഫാത്തിമ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഷാജി മാത്യു മേക്കാട്ട് അധ്യക്ഷത വഹിച്ചു. മാനേജർ റവ.ഡോ. അഗസ്റ്റിൻ പാലക്കാപറമ്പിൽ അനുഗ്രഹപ്രഭാഷണം നടത്തി. ഫിലിപ്പ് ജോസ്, സിന്ധു ചെറിയാൻ, പി.ടി.എ. പ്രസിഡൻറ് മാത്യു ജോസഫ്, ലക്ഷ്മി, ജിജി എന്നിവർ പ്രസംഗിച്ചു.
ഈരാറ്റുപേട്ട : സ്വാതന്ത്ര്യാമൃതം എന്ന പേരിൽ മുസ്‌ലിം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു. തെങ്ങിൻ തൈകൾ നട്ടുപിടിപ്പിക്കൽ, ദേശീയപതാക തയ്യാറാക്കൽ, ഫ്രീഡം വാൾ സജ്ജമാക്കൽ, സമൂഹോദ്യാനം തയ്യാറാക്കൽ, സ്വാതന്ത്ര്യദിനാചരണം, പഠനക്ലാസുകൾ, വിവിധ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയവ നടത്തും. നഗരസഭാധ്യക്ഷ സുഹുറാ അബ്ദുൽ ഖാദർ ഉദ്ഘാടനം നിർവഹിച്ചു. മാനേജർ പ്രൊഫ. എം.കെ.ഫരീദ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എം.പി.ലീന, എം.എഫ്.അബ്ദുൽ ഖാദർ, പ്രിൻസിപ്പൽ കെ.എം.ഫൗസിയാബീവി, അമ്പിളി ഗോപൻ എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..