അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ആരംഭിച്ച പ്രോജക്ട് തേർഡ് ഐ പദ്ധതിയുടെ ഉദ്ഘാടനം പാലാ റവന്യൂ ഡിവിഷണൽ ഓഫീസർ പി.ജി. രാജേന്ദ്രബാബു നിർവഹിക്കുന്നു
അരുവിത്തുറ : സമൂഹിക യാഥാർഥ്യങ്ങളുടെ നേർക്കാഴ്ചകൾ സമൂഹ മധ്യത്തിലെത്തിക്കുവാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന പ്രോജക്ട് തേർഡ് ഐ പദ്ധതി എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ തുടക്കമായി.
പദ്ധതിയുടെ ഉദ്ഘാടനം പാലാ റവന്യൂ ഡിവിഷണൽ ഓഫീസർ പി.ജി. രാജേന്ദ്രബാബു നിർവഹിച്ചു. കോളേജ് മാനേജർ ഫാ. ഡോ. അഗസ്റ്റിൻ പാലക്കാപറമ്പിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. സിബി ജോസഫ്, ബർസാർ ഫാ. ജോർജ് പുല്ലുകാലായിൽ, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, ഡെന്നി തോമസ്, ഡോ. നീനുമോൾ സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
കോളേജിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ അഭിമുഖ്യത്തിൽ പൂഞ്ഞാർ ഭൂമിക സെന്ററിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് പരിശീലനം നൽകി അവർ ശേഖരിക്കുന്ന വാർത്തകൾ കോളേജിന്റെ വാർത്താ ചാനൽ വഴിയും യൂ ട്യൂബ് ചാനൽ വഴിയും സമൂഹമധ്യത്തിൽ എത്തിക്കും. മികച്ച വാർത്തകൾക്ക് സമ്മാനങ്ങളും നൽകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..