വാകത്താനം : ഗ്രാമപ്പഞ്ചായത്തും ചങ്ങനാശ്ശേരി താലൂക്ക് വ്യവസായ ഓഫീസും ചേർന്ന് പഞ്ചായത്ത് പരിധിയിലെ സംരംഭകർക്കായി ലോൺ/ലൈസൻസ്/സബ്സിഡി മേള നടത്തുന്നു. 26-ന് രാവിലെ 10.30-ന് പഞ്ചായത്ത് ഹാളിൽ നടക്കുന്ന മേളയിൽ ബാങ്ക് പ്രതിനിധികൾ, വ്യവസായവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
ലോൺ/ലൈസൻസ്/സബ്സിഡി സംബന്ധിച്ചുള്ള സംശയനിവാരണത്തിനും നേരിട്ട് ലോൺ അപേക്ഷകൾ സമർപ്പിക്കുന്നതിനും അവസരമുണ്ട്. സംരംഭകർക്കുള്ള കേന്ദ്ര സർക്കാരിന്റെ ഉദ്യം രജിസ്ട്രേഷനും നടത്താം. പ്രവേശനം സൗജന്യമാണ്. വിവരങ്ങൾക്ക്: ഫോൺ: 8547235116
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..