കാണക്കാരി : ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രസംരക്ഷണസമിതിയുടെയും ഊരാണ്മ ദേവസ്വത്തിെന്റയും നേതൃത്വത്തിൽ വിനായകചതുർഥി ആഘോഷം 31-ന് നടക്കും. രാവിലെ ആറിന് തന്ത്രി മനയത്താറ്റ് കൃഷ്ണൻ നമ്പൂതിരിയുടെയും മേൽശാന്തി ചിറക്കര തെക്കേ ഇല്ലത്ത് പ്രസാദ് നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിൽ 108 നാളികേരത്തിന്റ അഷ്ടദ്രവ്യമഹാഗണപതിഹോമം, ഒൻപതിന് ആനയൂട്ട്. മഹാഗണപതിഹോമത്തിന് ആവശ്യമായ പൂജാദ്രവ്യങ്ങൾ ഭക്തർക്ക് 26-ന് രാവിലെമുതൽ ക്ഷേത്രസന്നിധിയിലെ പ്രത്യേക വഴിപാട് കൗണ്ടറിൽ ഏല്പിക്കാവുന്നതാണ്.
വഴിപാട് പേരിലും നാളിലും മുൻകൂട്ടി ബുക്കുചെയ്യാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടന്ന് കാണക്കാരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രസംരക്ഷണസമിതി പ്രസിഡന്റ് കെ.എൻ.ശ്രീകുമാർ, സെക്രട്ടറി ശശി കല്ലരി, ഊരാണ്മ ദേവസ്വം പ്രസിഡന്റ് മുരളീധരൻ നമ്പൂതിരി, സെക്രട്ടറി കുമാരൻ നമ്പൂതിരി എന്നിവർ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..