തിരുനീലകണ്ഠന്റെ പാപ്പാനൊരു സമ്മാനം; തേക്കുതടിയിൽ തീർത്ത ആനശില്പം


ചിറക്കടവ് : മഹാദേവക്ഷേത്രത്തിലെ കൊമ്പൻ തിരുനീലകണ്ഠന്റെ പാപ്പാൻ ജി.സാബുവിന് ശില്പി ചിറക്കടവ് കാരിപ്പൊയ്ക പടിയപ്പള്ളിൽ പി.ആർ.അജിയുടെ സമ്മാനം; തേക്കുതടിയിൽ തീർത്ത ആനശില്പം. ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ ഞായറാഴ്ച രാവിലെ ഒൻപതിന് ആന തിരുനീലകണ്ഠന് ആനപ്രേമി സംഘം ശങ്കരനാരായണപ്രിയൻ പട്ടം സമർപ്പിക്കുമ്പോൾ പാപ്പാന് ശില്പവും സമ്മാനിക്കും.

ശില്പി പി.ആർ.അജി, സഹോദരങ്ങളായ ഗായകൻ ജയൻ ഏന്തയാർ, മിമിക്രിതാരം മനു എന്നിവർ ചേർന്നാണ് സാബുവിന് ശില്പം സമ്മാനിക്കുന്നത്. മൂന്നുപേരും ആനപ്രേമികളാണ്. തിരുനീലകണ്ഠന്റെ ആരാധകരുമാണ്. തങ്ങളുടെ പ്രിയപ്പെട്ട കൊമ്പനെ പരിപാലിക്കുന്ന സാബുവിന് ഈ സഹോദരങ്ങളുടെ സമർപ്പണമാണിത്.

വർഷങ്ങളായി ശില്പകലാരംഗത്ത് പ്രവർത്തിക്കുന്ന അജി തന്റെ ഒഴിവുവേളകൾ വിനിയോഗിച്ച് തയ്യാറാക്കിയതാണ് ആനശില്പം. അജിയുടെ ഭാര്യ രമ്യ ചിത്രകാരിയാണ്. സഹോദരങ്ങളുടെ മക്കളുൾപ്പെടെ എല്ലാവരും ഗായകർ കൂടിയായ ഇവരുടേത് പൂർണമായും കലാകുടുംബമാണ്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..