ശ്രീഭദ്രാ കാർഷിക പൈതൃക സമിതിയുടെ പച്ചക്കറി കൃഷി വെള്ളത്തിനടിയിലായപ്പോൾ
മാടപ്പള്ളി : ഓണവിപണി ലക്ഷ്യമിട്ട് കൃഷിചെയ്ത ഒന്നര ഏക്കറിലെ കൃഷി വെള്ളത്തിൽ മുങ്ങി. മാടപ്പള്ളി പഞ്ചായത്തിലെ മാടപ്പള്ളി ക്ഷേത്രത്തിന് സമീപത്ത് ശ്രീഭദ്രാ കാർഷിക പൈതൃക സമിതിയുടെ നേതൃത്വത്തിലാണ് കൃഷിയിറക്കിയത്. ഓണത്തോടനുബന്ധിച്ച് വിളവെടുക്കാൻ പാകമായ പയർ, വെള്ളരി, വെണ്ട തുടങ്ങിയ പച്ചക്കറികളാണ് പൂർണമായും വെള്ളത്തിനടിയിലായത്.
സമിതിയിലെ 16 അംഗങ്ങൾ ചേർന്നാണ് കൃഷി ചെയ്തിരുന്നത്. 75,000-രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി സമിതി പ്രവർത്തകർ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..