കാണക്കാരി : ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രസംരക്ഷണ സമിതിയുടെയും ഊരാണ്മ ദേവസ്വത്തിന്റെയും നേതൃത്വത്തിൽ വിനായകചതുർഥി ബുധനാഴ്ച നടക്കും.
രാവിലെ ആറിന് തന്ത്രി മനയത്താറ്റ് കൃഷ്ണൻ നമ്പൂതിരിയുടെയും മേൽശാന്തി ചിറക്കര തെക്കേ ഇല്ലത്ത് പ്രസാദ് നമ്പൂതിരിയുടെയും മുഖ്യ കാർമികത്വത്തിൽ 108 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും. എട്ടിന് ആനയൂട്ട്. എന്നിവയാണ് പ്രധാന പരിപാടികളെന്ന് കാണക്കാരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ് കെ.എൻ. ശ്രീകുമാർ, സെക്രട്ടറി ശശി കല്ലരി, ഊരാണ്മ ദേവസ്വം പ്രസിഡന്റ് മുരളീധരൻ നമ്പൂതിരി, സെക്രട്ടറി കുമാരൻ നമ്പൂതിരി എന്നിവർ അറിയിച്ചു.
പുതുപ്പള്ളി : വാഴക്കുളം ഗണപതി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ വിനായക ചതുർഥി ദിനമായ ബുധനാഴ്ച രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഗണേശ സഹസ്രനാമാർച്ചന, വൈകീട്ട് വിശേഷാൽ ദീപാരാധന, ഭജന.
മൂലവട്ടം : കുറ്റിക്കാട്ട് ദേവീക്ഷേത്രത്തിലെ വിനായക ചതുർഥിയാഘോഷം 31-ന് രാവിലെ അഷ്ടദ്രവ്യമഹാഗണപതിഹോമം, ഗജപൂജ, ആനയൂട്ട് എന്നീ ചടങ്ങുകളോടെ നടക്കും. മേൽശാന്തി അറയ്ക്കൽ മഠം സുധിശാന്തിയുടെയും ജിതിൻ ശാന്തിയുടെയും മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ.
വെന്നിമല : ശ്രീധർമശാസ്താ ക്ഷേത്രത്തിൽ വിനായക ചതുർഥിദിനത്തിൽ 251 നാളികേരത്തിന്റെ അഷ്ടദ്രവ്യമഹാഗണപതിഹോമം, അപ്പംമൂടൽ, ചന്ദനം ചാർത്ത്, ആനയൂട്ട് എന്നിവയുണ്ട്.
ചിങ്ങവനം : വിനായകചതുർഥി ദിനത്തിൽ ചിങ്ങവനം ശിവക്ഷേത്രത്തിൽ (പറമ്പത്ത് അമ്പലം) മേൽശാന്തി പെരുമന പുരുഷോത്തമൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ അഷ്ടദ്രവ്യ ഗണപതിഹോമവും പ്രത്യേകം പൂജകളും.
അമയന്നൂർ : മഹാദേവ ക്ഷേത്രത്തിൽ വിനായക ചതുർഥിയുടെ ഭാഗമായി ബുധനാഴ്ച മേൽശാന്തി ഹരീന്ദ്രൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ മഹാഗണപതിഹോമവും വിശേഷാൽ പൂജകളും.
കാടമുറി : ശ്രീനരസിംഹസ്വാമി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമവും ഗണേശവിഗ്രഹ നിമജ്ജന ഘോഷയാത്രയും ബുധനാഴ്ച നടക്കും. വൈകീട്ട് അഞ്ചിന് ഘോഷയാത്ര ആരംഭിക്കും.
ഏറ്റുമാനൂർ : കൈപ്പുഴ ആലുംപറമ്പ് ദേവീക്ഷേത്രത്തിലെ വിനായകചതുർഥി ആഘോഷത്തോടനുബന്ധിച്ചുള്ള അഷ്ടദ്രവ്യ മഹാഗണപതി ഹോമം നത്തിക്കാട്ടില്ലത്ത് വിനോദ് ബാബു നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ രാവിലെ 6.30-ന് ആരംഭിക്കും. ഋഷിപഞ്ചമിയോടനുബന്ധിച്ച് പ്രത്യേകപൂജയുണ്ടായിരിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..