വാകത്താനം 375-ാം നമ്പർ എൻ.എസ്.എസ്. കരയോഗം കുടുംബമേള യൂണിയൻ പ്രസിഡന്റ് ഹരികുമാർ കോയിക്കൽ ഉദ്ഘാടനംചെയ്യുന്നു
വാകത്താനം : കരയോഗങ്ങൾ എൻ.എസ്.എസ്. പ്രസ്ഥാനത്തെ ശക്തിപ്പെടുത്തി നിർത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്നുവെന്ന് എൻ.എസ്.എസ്.ഡയക്ടർ ബോർഡംഗം ഹരികുമാർ കോയിക്കൽ പറഞ്ഞു. വാകത്താനം 375-ാം നമ്പർ എൻ.എസ്.എസ്. കരയോഗം കുടുംബമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരയോഗം പ്രസിഡന്റ് പി.ആർ. ഗോപകുമാർ അധ്യക്ഷത വഹിച്ചു.
യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് എം.ശ്രീകുമാർ, സെക്രട്ടറി എം.എസ്.രതീഷ് കുമാർ, യൂണിയൻ കമ്മിറ്റിയംഗങ്ങളായ എസ്.വിനോദ് കുമാർ, പി.കെ.സദാശിവൻ, കെ.എൻ.അജിത് കുമാർ, പി.ജയകുമാർ, കരയോഗം സെക്രട്ടറി എസ്.ചന്ദ്രശേഖരൻ നായർ, വനിതാസമാജം പ്രസിഡൻറ് വി.എസ്.വിജയകുമാരി, ജി.ശ്രീകുമാർ, എസ്.ശ്രീകുമാരി, പ്രമീളാ ജി.നായർ തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിൽ വിവിധ സ്‌കോളർഷിപ്പുകളുടെ വിതരണവും നടന്നു. കേരള യൂണിവേഴ്‌സിറ്റി പരീക്ഷാ കൺട്രോളർ ഡോ.എൻ.ഗോപകുമാറിനെ ആദരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..