കാണക്കാരി : 2348-ാംനമ്പർ ശാഖാ ഗുരുദേവക്ഷേത്രത്തിലെ ഗുരുദേവ ജയന്തി ഉത്സവത്തിന്റ ഭാഗമായി സെപ്റ്റംബർ 10-ന് രാവിലെ എട്ടുമണിക്ക് ശാഖാ പ്രസിഡന്റ് പി.പുരുഷോത്തമൻ പതാക ഉയർത്തും. തുടർന്ന് യൂത്ത് മൂവ്മെൻറ് പ്രസിഡൻറ് ബേബി രാജ് നയിക്കുന്ന വിളംബരജാഥ പ്രയാണം. ഈ സമയം പ്രത്യേകം തയ്യാറാക്കിയ ദേവീ മണ്ഡപത്തിൽ ക്ഷേത്രം തന്ത്രി സുനിൽ ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ വിശേഷാൽപൂജ നടക്കും. വൈകീട്ട് 4.30-ന് പട്ടിത്താനം ജങ്ഷനിൽനിന്ന് ജയന്തി ഘോഷയാത്ര ആരംഭിക്കും. തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനം എസ്.എൻ.ഡി.പി. കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് ഉദ്ഘാടനം ചെയ്യും.
മേഖലാ ഇൻ-ചാർജ് എ.ജി.ദിലീപ് കുമാർ അധ്യക്ഷത വഹിക്കും. ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ക്യാഷ് അവാർഡുകൾ എം.ജി.യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.സാബു തോമസ് വിതരണം ചെയ്യും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..