• ചിറക്കടവ് മണിമലക്കുന്നിലെ ദുശ്ശാസനകാവിൽ നടത്തിയ കരിക്കേറുവഴിപാടും പൂജയും
ചിറക്കടവ് : കൗരവരിലെ രണ്ടാമനും ദുഷ്ടമൂർത്തിയെന്ന് വിശ്വസിക്കുകയും ചെയ്യുന്ന ദുശ്ശാസനൻ അനുഗ്രഹമൂർത്തിയായി വാഴുന്ന ചിറക്കടവ് മണിമലക്കുന്നിലെ കാവിൽ അവിട്ടംനാളിൽ കരിക്കേറുവഴിപാടും പൂജയും നടത്തി.
ചിറക്കടവ് പേരൂർ തറവാട് വകയായി സംരക്ഷിക്കുന്ന കാവിലേക്ക്, പേരൂർ ക്ഷേത്രത്തിൽ പൂജകൾ നടത്തി വാളും ചിലമ്പുമായി ഘോഷയാത്ര നടത്തി. തുടർന്ന് ദുശ്ശാസനകാവിൽ ഭക്തർ സമർപ്പിച്ച കരിക്കുകൾ മൂഴിക്കൽ ശ്രീധരന്റെ കാർമികത്വത്തിൽ നടന്ന മലവിളി എന്ന പ്രാർഥനയ്ക്കുശേഷം എറിഞ്ഞുടച്ചു. മദ്യവും കപ്പചുട്ടതുമാണ് നേദിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..