Caption
കാണക്കാരി : 5784-ാം നമ്പർ ശ്രീകൃഷ്ണ എൻ.എസ്.എസ്. കരയോഗ ഓണാഘോഷവുംകുടുംബ സംഗമവും എൻ.എസ്. എസ്. മീനച്ചിൽ താലൂക്ക് യൂണിയൻ കാണക്കാരി മേഖല കൺവീനർ കെ.എൻ. ശ്രീകുമാർ ഉദ്ഘാടനംചെയ്തു. കുട്ടികളുടെ കലാകായിക മത്സരവും ഓണസദ്യയും നടന്നു.
കരയോഗം സെക്രട്ടറി ബി. ശശിധരൻ, വനിതാ സമാജം പ്രസിഡന്റ് ജെ. ഭാമാദേവി, സെക്രട്ടറി ബിജി രാജേഷ്, രാധാ സി.നായർ, ആർ. അരവിന്ദാക്ഷൻ നായർ, ടി.എൻ. ഉഷ, മായാ പ്രസാദ്, കമലമ്മ ഇടയാടി. ആർ. സുനിൽകുമാർ, ആർ. പ്രാൺകുമാർ, ആർ. വിശ്വനാഥൻ നായർ എന്നിവർ നേതൃത്വംനൽകി.
കോട്ടയം : ദേശീയ ഗെയിംസിനുള്ള കേരള വനിതാ ടീം അംഗങ്ങൾ കോട്ടയത്ത് ഓണാഘോഷം നടത്തി. കോട്ടയം വൈ.എം.സി.എ. ഹാളിൽ നടന്ന പരിപാടിയിൽ ജീനാ സ്കറിയ, സ്റ്റെഫി നിക്സൺ, ശ്രീകല ആർ., അനീഷ ക്ലീറ്റസ്, ഗ്രിമ മെർലിൻ വർഗീസ്, അനു സി.എസ്., മരിയ നിമ്മി ജോർജ് എന്നീ അന്താരാഷ്ട്ര താരങ്ങളും പങ്കെടുത്തു. മ്യൂസിക്കൽ ചെയർ, തിരുവാതിരകളി തുടങ്ങിയ കലാപരിപാടികളും അരങ്ങേറി. തുടർന്ന് ഓണസദ്യയും ഉണ്ടായിരുന്നു. മുൻ ദേശീയ, ഇന്ത്യൻ റെയിൽവേ കളിക്കാരി ഫാൻസി മോൾ, മുൻ സംസ്ഥാന താരങ്ങളായ ഉഷ, മൗണ്ട് കാർമൽ ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ സുമ, കോച്ച് രാജു എബ്രഹാം, അസി.കോച്ച് വിപിൻ എന്നിവരും പങ്കെടുത്തു.
അമ്മയ്ക്ക് ഒരോണക്കോടി സ്നേഹക്കൂട്ടായ്മ നടത്തി
കുമരകം : സോഷ്യൽ ജസ്റ്റിസ് ഫോറം ജില്ലാതലത്തിൽ സംഘടിപ്പിച്ച അമ്മയ്ക്ക് ഒരോണക്കോടി സ്നേഹക്കൂട്ടായ്മ തോമസ് ചാഴികാടൻ എം.പി. ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. രാജൻ കെ.നായർ അധ്യക്ഷത വഹിച്ചു. സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.എം.വർഗീസും കുഞ്ഞിളംകയ്യിൽ സമ്മാനം വിതരണോദ്ഘാടനം വൈസ് പ്രസിഡന്റ് വർഗീസ് ചെമ്പോലയും ഉദ്ഘാടനം ചെയ്തു. അധ്യാപകരെ സംസ്ഥാന കമ്മിറ്റിയംഗം ജോഷിബാ ജെയിംസും വിവിധ സ്കൂളുകളിൽനിന്നും തിരഞ്ഞെടുത്ത മികച്ച പി.റ്റി.എ. അംഗങ്ങളെ ഗ്രാമപ്പഞ്ചായത്തംഗം മായ സുരേഷും ഉന്നത വിജയം നേടിയ വിദ്യാർഥികളെ സ്കൂൾ ഹെഡ്മിസ്ട്രസ് കെ.എം.ഇന്ദുവും ആദരിച്ചു. ബലതാരത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ ആദിത്യൻ മണിക്കുട്ടന് ഉപഹാരവും, മുതിർന്ന അമ്മമാർക്ക് ഓണക്കോടിയും നൽകി. പി.കെ.വിജയകുമാർ, ഒ.സി.രാജേശ്വരി, രാജി സാജൻ, ജ്യോതി രാജേഷ്, ബിന്ദു രാജേഷ്, സ്കൂൾ പ്രിൻസിപ്പൽ എസ്.സുനിമോൾ, മേഖലാ പ്രസിഡന്റ് പി.കെ.തമ്പാൻ എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..