കാണക്കാരി: അഖില കേരള വിശ്വകർമ മഹാസഭ 792-ാംനമ്പർ ശാഖയുടെ ഓണാഘോഷ പരിപാടികൾ നടത്തി. സമ്മാന കൂപ്പൺ നറുക്കടുപ്പ് കാണക്കാരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിൻസി സിറിയക് ഉദ്ഘാടനം ചെയ്തു.
വാർഡ് അംഗം കാണക്കാരി അരവിന്ദാക്ഷൻ മീനിച്ചിൽ താലൂക്ക് യൂണിയൻ സെക്രട്ടറി യു.ആർ.മോഹനൻ, മഹിളാസംഘം കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് ഷൈനി രാജു എന്നിവർ കൂപ്പൺ നറുക്കടുപ്പ് നടത്തി.
വിദ്യാഭ്യാസ അവാർഡ് വിതരണം ബോർഡ് മെമ്പർ എൻ.പി.പ്രസാദ്, യൂണിയൻ കമ്മിറ്റിയംഗം ദിവാകരൻ എന്നിവർ നിർവഹിച്ചു.
ശാഖാ പ്രസിഡന്റ് സി.കെ.നാരായണൻ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഡോ. എം.എൻ.വിജയൻ, നെൽജി, സി.കെ.സതീശൻ, താലൂക്ക് യൂണിയൻ യുവജനസംഘം വൈസ് പ്രസിഡന്റ് പ്രവീൺ കുമാർ കോയിക്കപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..