ചിറക്കടവ് : വെള്ളാളസമാജം സ്‌കൂളിൽ പാചകപ്പുരയും സ്റ്റോർ യൂണിറ്റും ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. 7.12-ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമാണം പൂർത്തിയാക്കിയത്.
സ്‌കൂൾ മാനേജർ സുമേഷ് ശങ്കർ പുഴയനാൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബി.രവീന്ദ്രൻ നായർ, മിനി സേതുനാഥ്, കെ.വി.എം.എസ്.ഡയറക്ടർ ബോർഡംഗം കെ.ബി.സാബു, സ്‌കൂൾ ചെയർമാൻ ടി.പി.രവീന്ദ്രൻ പിള്ള, ലീത സന്തോഷ്, എം.എൻ.രാജരത്‌നം, പി.ടി.എ.പ്രസിഡന്റ് ജിൻസ് തോമസ്, മാനേജിങ് കമ്മിറ്റി സെക്രട്ടറി വി.എസ്.വിനോദ്കുമാർ, പ്രഥമാധ്യാപിക എം.ജി.സീന എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..