അരുവിത്തുറ : 2018-ലെ പ്രളയത്തിൽ ബോട്ടും വള്ളവും പങ്കായവുമായെത്തി ആയിരങ്ങളുടെ ജീവൻ രക്ഷിച്ച, കേരളത്തിന്റെ സൈന്യമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ച മത്സ്യത്തൊഴിലാളികളുടെ അതിജീവനത്തിനുള്ള സമരത്തിന് അരുവിത്തുറ പള്ളി പിന്തുണ പ്രഖ്യാപിച്ചു.
യഥാർഥ പ്രശ്‌നങ്ങളിൽ നിന്ന് വഴി തിരിച്ചുവിടാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അതിൽ ജാഗ്രത പുലർത്തുന്നുണ്ടെന്നും അരുവിത്തുറ പൈതൃക സമിതി പറഞ്ഞു. അരുവിത്തുറ പള്ളി വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. സഹവികാരി ഫാ. ആന്റണി തോണക്കര, റെജി വർഗ്ഗീസ് മെക്കാടൻ, ജയ്‌സൺ കൊട്ടുകാപ്പള്ളിൽ, ഉണ്ണിക്കുഞ്ഞ് വെള്ളുക്കുന്നേൽ, ബിനോയി സെബാസ്റ്റ്യൻ വലിയവീട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..