കാർ മതിലിലിടിച്ചു: കുട്ടിക്ക് പരിക്ക്


കിടങ്ങൂർ-അയർക്കുന്നം റോഡിൽ മോനിപ്പള്ളി വളവിൽ നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച കാർ

കിടങ്ങൂർ : കിടങ്ങൂർ-അയർക്കുന്നം റോഡിൽ മോനിപ്പള്ളി വളവിൽ കാർ നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ചു. കാറിലുണ്ടായിരുന്ന കുട്ടിക്ക്‌ പരിക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്ക് 1.30-നാണ് അപകടമുണ്ടായത്. കോട്ടയം മാങ്ങാനം സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. തിങ്കളാഴ്ച വിദേശത്തേക്ക്‌ പോകുന്നതിന് മുന്നോടിയായി രാമപുരത്തുള്ള വീട്ടിലേക്ക്‌ പോകുംവഴിയാണ് അപകടമുണ്ടായത്.

പരിക്കേറ്റ കുട്ടിയെ കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിടങ്ങൂർ പോലീസ് സ്ഥലത്തെത്തി. മോനിപ്പള്ളി വളവിൽ ഇപ്പോൾ അപകടം പതിവായിരിക്കുകയാണ്.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..