അത്യാഹിത ശുശ്രൂഷാ വിഭാഗത്തിലെ നൂതന പ്രവണതകളെപ്പറ്റി ത്രിദിന സമ്മേളനം


കോട്ടയം : കാരിത്താസ് ആശുപത്രി അത്യാഹിത ശുശ്രൂഷാ വിഭാഗത്തിന്റെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോട്ടയം ചാപ്റ്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ അത്യാഹിത ശുശ്രൂഷാ വിഭാഗത്തിലെ നൂതന പ്രവണത കളെക്കുറിച്ച് ത്രിദിന സമ്മേളനം നടത്തി .

കാരിത്താസ് ഡയമണ്ട് ജൂബിലി കോൺഫറൻസ് ഹാളിൽ ആരംഭിച്ച സമ്മേളനം കാരിത്താസ് ആശുപത്രി ഡയറക്ടർ റവ.ഡോ. ബിനു കുന്നത്ത് ഉദ്ഘാടനംചെയ്തു. ക്രിട്ടിക്കൽ കെയർ മെഡിസിൻ, അനസ്തേഷ്യോളജി, ജനറൽ മെഡിസിൻ, പൾമനോളജി, ജനറൽ സർജറി വിഭാഗങ്ങളിലെ ഡോക്ടർമാരും ,ആരോഗ്യ പ്രവർത്തകരുമാണ് ത്രിദിന സമ്മേളനത്തിൽ പങ്കെടുത്തത്. ഡോ .ബോബി എൻ. എബ്രഹാം, ഡോ. ബിപിൻ പി. മാത്യു, ഡോ. സുഹാസ് പി. എന്നിവർ സമ്മേളനത്തിന് നേതൃത്വംനൽകി.ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഡോ. ദലീംകുമാർ ഭാട്ടിയ, ഡോ. രാഹുൽ കുമാർ ആനന്ദ് തുടങ്ങി ഇന്ത്യയിലെ പ്രമുഖ ആരോഗ്യ പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുത്തു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..