കൂട്ടിയിട്ട് അങ്ങ് കത്തിക്കും...


കറുകച്ചാൽ-വാഴൂർ റോഡിൽ ബസ്‌സ്റ്റാൻഡിന് സമീപം നടപ്പാതയോട് ചേർന്ന് മാലിന്യം കത്തിക്കുന്ന സ്ഥലം

കറുകച്ചാൽ : പ്ലാസ്റ്റിക് കത്തിക്കുന്നവർക്കെതിരേ നടപടി സ്വീകരിക്കുമെന്ന് തദ്ദേശസ്ഥാപനങ്ങളും ഹരിതകർമസേനയും ആവർത്തിക്കുമ്പോഴും ടൗണിൽ മാലിന്യം സംസ്‌കരിക്കുന്നത് കൂട്ടിയിട്ടുകത്തിച്ചാണ്. പ്ലാസ്റ്റിക്കും മറ്റ് മാലിന്യവും പതിവായി കത്തിക്കുന്നത് പ്രദേശവാസികൾക്കും സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്കുമെല്ലാം വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.

കറുകച്ചാൽ ചന്തയ്ക്കുള്ളിൽ ആഴ്ചകളോളം കൂട്ടിയിട്ട് പെട്രോൾ ഒഴിച്ചാണ് മാലിന്യം കത്തിക്കുന്നത്. ഇവിടങ്ങളിൽനിന്ന്‌ പുക ഉയരുന്നതും ദുർഗന്ധം വമിക്കുന്നതും ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. വാഴൂർ റോഡിലും മല്ലപ്പള്ളി റോഡിലും നെടുംകുന്നം ചന്ത, പുന്നവേലി റോഡ് എന്നിവിടങ്ങളിലും മാലിന്യക്കൂമ്പാരങ്ങൾ കത്തിക്കുകയാണ് ചെയ്യുന്നത്.മാലിന്യസംസ്‌കരണത്തിന് മാർഗമില്ല

ഹരിത കർമസേന പ്ലാസ്റ്റിക് ശേഖരിക്കുന്നത് മാത്രമാണ് നിലവിലെ ആകെയുള്ള മാലിന്യ സംസ്‌കരണ മാർഗം. നൂറുകണക്കിന് വ്യാപാരസ്ഥാപനങ്ങളിലെ ജൈവ-അജൈവ മാലിന്യം സംസ്‌കരിക്കാനോ, മറ്റെവിടെയെങ്കിലും നിക്ഷേപിക്കാനോ പ്രദേശത്ത് സൗകര്യങ്ങളില്ല. കറുകച്ചാൽ, നെടുംകുന്നം പഞ്ചായത്തുകളിൽ രാത്രികാലങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ വൃത്തിയാക്കി പാതയോരങ്ങളിലോ ആളൊഴിഞ്ഞ പറമ്പുകളിലോ മാലിന്യം കൂട്ടിയിട്ട് കത്തിക്കുക മാത്രമാണ് ചെയ്യുന്നത്. എന്നാൽ, ഇത് കൃത്യമായി പരിശോധിക്കാനോ, മാലിന്യങ്ങൾ കത്തിക്കുന്നത് തടയാനോ, പഞ്ചായത്തുകളോ ഹരിത കർമസേനയോ നടപടികൾ സ്വീകരിക്കാറുമില്ല.

കുന്നുകൂടുന്നു മാലിന്യം

മാലിന്യം നിറച്ച ചാക്കുകെട്ടുകൾ റോഡരികിൽ നിറയുകയുമാണ്. തോട്ടങ്ങൾ, പുറമ്പോക്കുകൾ, കാടുപിടിച്ചുകിടക്കുന്ന റോഡിന്റെ വശങ്ങൾ നിറയെ മാലിന്യച്ചാക്കുകളാണ്. പ്രദേശത്തെ എല്ലാ റോഡുകളിലും ഇപ്പോൾ ഗ്രാമീണ റോഡുകളിൽപോലും മാലിന്യംതള്ളൽ പതിവാണ്. സമീപകാലത്തായി വൃത്തിയാക്കിയ തോടുകളിൽപോലും മാലിന്യം നിറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..