ഘണ്ഠാകർണ ഭഗവതിക്ഷേത്രം: നവാഹയജ്ഞവും നവരാത്രിയാഘോഷവും തുടങ്ങി


• മൂത്തേടത്തുകാവ് മഴുവഞ്ചേരി ഘണ്ഠാകർണ ദേവീക്ഷേത്രത്തിൽ ആരംഭിച്ച ദേവീഭാഗവത നവാഹയജ്ഞത്തിന്റെയും നവരാത്രി മഹോത്സവത്തിന്റെയും ദീപപ്രകാശനം ട്രസ്റ്റ് പ്രസിഡന്റ് രാജേന്ദ്രപ്രസാദ് വയലാർ നിർവഹിക്കുന്നു

വൈക്കം : മൂത്തേടത്തുകാവ് മഴുവഞ്ചേരി ഘണ്ഠാകർണക്ഷേത്രത്തിലെ ദേവീഭാഗവത നവാഹയജ്ഞവും നവരാത്രി മഹോത്സവവും തുടങ്ങി. യജ്ഞവേദിയിൽ പ്രതിഷ്ഠിക്കാനുള്ള ശ്രീകൃഷ്ണ വിഗ്രഹം തോട്ടുവക്കം ഇണ്ടംതുരുത്തി കാർത്യായനി ദേവീക്ഷേത്രത്തിൽനിന്ന്‌ യജ്ഞവേദിയിലേക്ക് എഴുന്നള്ളിച്ചു. ക്ഷേത്രംതന്ത്രി ആനത്താനത്തില്ലത്ത് ഗോവിന്ദൻ വാസുദേവൻ നമ്പൂതിരി വിഗ്രഹപ്രതിഷ്ഠ നടത്തി. മേൽശാന്തി ഭദ്രേശൻ ഗ്രന്ഥ സമർപ്പണവും ക്ഷേത്രം ട്രസ്റ്റ് അംഗം കാർത്തികേയൻ കലവറ നിറയ്ക്കലും നടത്തി. യജ്ഞത്തിന്റെ ദീപപ്രകാശനം ട്രസ്റ്റ് പ്രസിഡന്റ് രാജേന്ദ്രപ്രസാദ് വയലാർ നിർവഹിച്ചു.

യജ്ഞാചാര്യൻ കൈനകരി രമേശൻ ദേവീഭാഗവത മാഹാത്മ്യപ്രഭാഷണം നടത്തി. ക്ഷേത്രം വൈസ് പ്രസിഡന്റ് നടേശൻ മുഴുവഞ്ചേരി, സെക്രട്ടറി സി.ആർ.മഹേഷ്, ട്രഷറർ സാബു ചാണച്ചിറയിൽ, ജോയിന്റ് സെക്രട്ടറി സത്യൻ വയലാർ എന്നിവർ നേതൃത്വം നൽകി.



എല്ലാ ദിവസവും രാവിലെ 5.30-ന് മഹാഗണപതിഹോമം, ആറിന് പാരായണം, ഉച്ചയ്ക്ക് അന്നദാനം, വൈകീട്ട് അഞ്ചിന് പാരായണം, 6.30-ന് ദീപാരാധന എന്നിവയും നടക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..