നെത്തല്ലൂർ ഭഗവതിക്ഷേത്രം : മാതൃഭൂമി-ഇടിമണ്ണിക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് പുരാണ പ്രശ്‌നോത്തരി തുടങ്ങി


നെത്തല്ലൂർ ഭഗവതിക്ഷേത്രത്തിൽ മാതൃഭൂമിയും ഇടിമണ്ണിക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്‌സും ചേർന്ന് നടത്തുന്ന പുരാണ പ്രശ്നോത്തരിക്കുള്ള സമ്മാനകൂപ്പൺ ചീഫ് വിപ്പ് എൻ.ജയരാജ് ജനറൽ കൺവീനർ എൻ.ഇ.ജയപ്രകാശിന് കൈമാറി ഉദ്ഘാടനം ചെയ്യുന്നു

കറുകച്ചാൽ : നെത്തല്ലൂർ ഭഗവതിക്ഷേത്രത്തിൽ നവചണ്ഡിക ഹോമത്തോടനുബന്ധിച്ച് ‘മാതൃഭൂമി’യും ഇടിമണ്ണിക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്‌സും ചേർന്ന് നടത്തുന്ന പുരാണ പ്രശ്നോത്തരി ആരംഭിച്ചു. ക്ഷേത്രാങ്കണത്തിൽ നടത്തിയ ചടങ്ങിൽ ചീഫ് വിപ്പ് എൻ.ജയരാജ് സമ്മാന കൂപ്പൺ ജനറൽ കൺവീനർ എൻ.ഇ.ജയപ്രകാശിന് കൈമാറി ഉദ്ഘാടനം ചെയ്തു. ഒക്ടോബർ അഞ്ചുവരെയാണ് മത്സരം.

ക്ഷേത്ര മൈതാനത്തെ ‘മാതൃഭൂമി’ സ്റ്റാളിൽ പ്രദർശിപ്പിക്കുന്ന ചോദ്യങ്ങളിൽ നിന്ന് ശരിയുത്തരം നൽകുന്ന രണ്ടുപേർക്ക് എല്ലാദിവസവും നറുക്കെടുപ്പിലൂടെ സമ്മാനം നൽകും. ഇടിമണ്ണിക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് കറുകച്ചാൽ ശാഖാ മാനേജർ ദീപു ജോസ്, കെ.സതീഷ് കുമാർ, പ്രസിഡന്റ് അശോക് കുമാർ മണിമന്ദിരം, ചമ്പക്കര എൻ.എസ്.എസ്.കരയോഗം സംയുക്ത സമിതി പ്രസിഡന്റ് രാജേഷ് കൈടാച്ചിറ, ഭാരവാഹികളായ അഡ്വ.കിരൺകുമാർ, ടി.ദിനേശ്, ബാലചന്ദ്രൻനായർ തുടങ്ങിയവർ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..