പുതിയകാവിൽ ഭാഗവതസപ്താഹയജ്ഞം തുടങ്ങി


പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞശാലയിൽ മേൽശാന്തി കല്ലമ്പള്ളി ഇല്ലം വിശാഖ് നമ്പൂതിരി ഭദ്രദീപം തെളിക്കുന്നു

പൊൻകുന്നം : പുതിയകാവ് ദേവീക്ഷേത്രത്തിൽ നവരാത്രി ഉത്സവവും ഭാഗവത സപ്താഹയജ്ഞവും തുടങ്ങി. മേൽശാന്തി കല്ലമ്പള്ളി ഇല്ലം വിശാഖ് നമ്പൂതിരി യജ്ഞശാലയിൽ ഭദ്രദീപം തെളിച്ചു. എൻ.എസ്.എസ്. പൊൻകുന്നം യൂണിയൻ പ്രസിഡന്റ് അഡ്വ.എം.എസ്.മോഹൻ അധ്യക്ഷത വഹിച്ചു. ചെറുവള്ളി ചിത്സ്വരൂപ തീർഥപാദാശ്രമത്തിലെ സ്വാമി നരനാരായണാനന്ദ തീർഥപാദർ അനുഗ്രഹ പ്രഭാഷണം നടത്തി. ദേവസ്വം പ്രസിഡന്റ് എ.ഉണ്ണികൃഷ്ണൻ നായർ, സെക്രട്ടറി വി.ആർ.ആർ.കൈമൾ എന്നിവർ പങ്കെടുത്തു. യജ്ഞാചാര്യൻ മുംബൈ ചന്ദ്രശേഖര ശർമ ഭാഗവത മാഹാത്മപ്രഭാഷണം നടത്തി.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..