മാർ സ്ലീവാ മെഡിസിറ്റിയിൽ ചെസ്റ്റ്പെയിൻ സെന്റർ


• പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ തുടങ്ങിയ ചെസ്റ്റ്പെയിൻ സെന്റർ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തപ്പോൾ

പാലാ : ലോക ഹൃദയദിനാഘോഷത്തിന്റെ ഭാഗമായി മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോഗ ചികിത്സാ വിഭാഗത്തിൽ സമ്പൂർണ ചെസ്റ്റ്പെയിൻ സെന്റർ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. ഇതിനൊപ്പം, അസുഖം ഭേദമായവരുടെ സംഗമവും നടത്തി. അന്താരാഷ്ട്ര നിലവാരത്തിലാണ് കാർഡിയാക് എമർജൻസി വിഭാഗം പ്രവർത്തിക്കുന്നതെന്ന് മാനേജിങ് ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ പറഞ്ഞു. കാർഡിയാക് സയൻസ് വിഭാഗം ഡോക്ടർമാരായ പ്രൊഫ. ഡോ. രാജു ജോർജ്, ഡോ. കൃഷ്ണൻ സി., ഡോ. ബിബി ചാക്കോ, ഡോ. രാജീവ് എബ്രഹാം, ഡോ. പി.എൻ.നിതീഷ് എന്നിവർ പങ്കെടുത്തു.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..