മാർമല അരുവി റോഡ് എപ്പോൾ തുറക്കും


മാർമല അരുവി റോഡ് അടച്ചനിലയിൽ

തീക്കോയി : ശക്തമായ മഴയിൽ തകർന്ന മംഗളഗിരി-മാർമല അരുവി റോഡ് ഗതാഗതയോഗ്യമാക്കാത്തതിനാൽ വിനോദസഞ്ചാരികൾ ദുരിതത്തിൽ. ഓണം അവധിക്കാലത്ത് സമീപ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇല്ലിക്കൽകല്ല്, വാഗമൺ എന്നിവങ്ങളിൽ ആയിരക്കണക്കിന് സഞ്ചാരികൾ എത്തിയപ്പോൾ മാർമല അരുവിയിലെത്തിയത് വളരെച്ചുരുക്കംപേരായിരുന്നു.

മാർമല അരുവിക്ക് അടുത്തായി റോഡിന്റെ കലുങ്ക് തകർന്നതിനാൽ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. നിലവിൽ ഒരുകിലോമീറ്ററിലധികം നടന്നുവേണം അരുവിലെത്തുവാൻ. ഇതാണ് സഞ്ചാരികളെ മാർമലയിൽനിന്ന് അകറ്റിയത്. 2018-ലെ പ്രളയത്തിൽ ഭാഗികമായി തകർന്ന റോഡ് 2022-ൽ പൂർണമായും ഗതാഗതയോഗ്യമല്ലാതായി.റോഡ് തകർന്നതോടെ മാർമല ഭാഗത്ത് താമസിക്കുന്ന വീട്ടുകാർക്ക് നടന്ന് വീട്ടിലെത്തേണ്ട സ്ഥിതിയാണ്. ആദ്യ പ്രളയത്തിൽ റോഡ് ഭാഗികമായി തകർന്നപ്പോൾ മുതൽ ഇതിന്റെ പുനർനിർമാണം നടത്തണമെന്ന് ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടെങ്കിലും യാതൊരു പരിഹാരവും ഉണ്ടായിരുന്നില്ല. കേന്ദ്ര സർക്കാരിന്റെ പി.എം.ജി.എസ്.വൈ. പദ്ധതിയിൽപ്പെടുത്തി അഞ്ച് വർഷം മുൻപാണ് 4.29 കോടി രൂപ മുടക്കിയാണ് റോഡിന്റെ നിർമാണം പൂർത്തീകരിച്ചത്. തീക്കോയി മംഗളഗിരിയിൽനിന്ന് മാർലല അരുവിയിലേക്ക് 4.65 കി.മീ.ദൂരത്തിലാണ് റോഡ് നിർമിച്ചിട്ടുള്ളത്. മലനിരകളിലൂടെ നിർമിച്ചിരിക്കുന്ന റോഡിൽ 21 കലുങ്കും നാല് കോൺക്രീറ്റ് ചപ്പാത്തും 2700 മീറ്റർ നീളത്തിൽ സംരക്ഷണഭിത്തിയുമുണ്ട്.

പണികൾ ഉടനെന്ന് പ്രസിഡന്റ്

റോഡ് പുരുദ്ധാരണത്തിന് 47 ലക്ഷം രൂപ ലഭിക്കുകയും ടെൻഡർ നടപടികൾ പൂർത്തിയാകുകയും ചെയ്തതെന്ന് തീക്കോയി പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജെയിംസ് പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..