റേഷൻ വ്യാപാരികൾ സപ്ലൈ ഓഫീസ് പടിക്കൽ ധർണ നടത്തി


ഓൾ കേരള റീട്ടെയിൽ റേഷൻ ഡിലേഴ്സ് അസോസിയേഷൻ ചങ്ങനാശ്ശേരി താലൂക്ക് സപ്ലൈ ഓഫീസിന് മുൻപിൽ നടത്തിയ ധർണ ഡി.സി.സി. ജനറൽ സെക്രട്ടറി പി.എച്ച്.നാസർ ഉദ്ഘാടനം ചെയ്യുന്നു

ചങ്ങനാശ്ശേരി : താലൂക്കിലെ റേഷൻ വ്യാപാരികൾ വിവിധ ആവശ്യങ്ങളുന്നയിച്ച് താലൂക്ക് സപ്ലൈ ഓഫീസിന് മുൻപിൽ ധർണ നടത്തി.

വേതന പാക്കേജ് പരിഷ്‌കരിക്കുക, മണ്ണെണ്ണ വാതിൽപടി വിതരണം നടത്തുക, ഓഗസ്റ്റ് മാസത്തിലെ കമ്മീഷൻ നൽകുക, ഓണത്തിന് അനുവദിച്ച ആയിരം രൂപ ഉത്സവബത്ത ഉടൻ നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധർണ നടത്തിയത്.



ഡി.സി.സി. ജനറൽ സെക്രട്ടറി പി.എച്ച്.നാസർ ഉദ്ഘാടനം ചെയ്തു. രമേശ് കുമാർ, സനിൽ മാത്യു, സുകു മണിമല, അഫ്‌സൽ പ്രയാറ്റ്, അനിൽ ജേക്കബ്, ദിലീബ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..