വിഴിഞ്ഞം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജപമാലറാലി നടത്തി


വിഴിഞ്ഞം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പൊടിമറ്റം സെന്റ് ജോസഫ്‌സ് പള്ളിയുടെ നേതൃത്വത്തിൽ നടത്തിയ ജപമാലറാലി

കാഞ്ഞിരപ്പള്ളി : പൊടിമറ്റം സെന്റ് ജോസഫ്‌സ് റോമൻ കത്തോലിക്കാ ഇടവകയുടെ നേതൃത്വത്തിൽ വിഴിഞ്ഞം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജപമാല റാലി നടത്തി. സെന്റ് ജോസഫ്‌സ് ഇടവക വികാരി ഫാ.ജോസഫ് സജി പൂവത്തുകാട് ഫ്ളാഗോഫ് ചെയ്തു.

പൊടിമറ്റത്തുനിന്ന് ആരംഭിച്ച റാലി പാറത്തോട് ജങ്ഷനിൽ സമാപിച്ചു. ഫാ.വർഗീസ് ആലുങ്കൽ സമാപന സന്ദേശം നൽകി. ഫാ.പോൾ കാനപ്പള്ളി, ഫാ.ജിസ് ആനിക്കൽ എന്നിവർ പ്രസംഗിച്ചു. ഇടവക സമിതി സെക്രട്ടറി ബെന്നി പാമ്പാടിയിൽ, സാമ്പത്തിക സമിതി സെക്രട്ടറി ജോർജ് അരീക്കാട്ടിൽ, സിജോ പൊടിമറ്റം, ബാബു ബംഗ്ലാവുപറമ്പിൽ, മാർക്കോസ് പത്താശ്ശേരി, സാബു തൈപ്പറമ്പിൽ, ബിബിൻ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.



Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..