കാമ്പസിന് പുറത്തേക്കും കൃഷി ചെയ്ത് സി.എം.എസ്. കുട്ടികൾ


സി.എം.എസ്. കോളേജിലെ കൃഷിയിറക്കാനുള്ള പ്രദേശം വൃത്തിയാക്കുന്ന എൻ.എസ്.എസ്. ടീമംഗങ്ങൾ

കോട്ടയം : സി.എം.എസ്. കോളേജിലെ നാഷണൽ സർവീസ് സ്കീം കൃഷിയിലേക്കും തിരിയുന്നു. എൻ.എസ്.എസ്. ദിനത്തിൽ കൃഷിക്കായി 105 സെൻറ് ഭൂമി വൃത്തിയാക്കിയാണ് ടീമംഗങ്ങൾ കൃഷിപ്പണികൾക്ക് തുടക്കമിട്ടത്.

കുട്ടികളുടെ കൃഷിയോടുള്ള സ്നേഹം കണ്ടറിഞ്ഞ് കോളേജിന് സമീപത്ത് താമസിക്കുന്ന ഡോ. ജോർജ് ഫിലിപ്പ് 55 സെന്റും അയ്മനം സ്വദേശി ജെ.തോമസ് 40 സെന്റും സൗജന്യമായി കൃഷിക്കായി വിട്ടുനൽകി. കോളേജിന്റെ 10 സെന്റിലും കൃഷി നടത്തും.

കേരള സർക്കാരിന്റെ ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ധതിയുടെ ഭാഗമായി കരനെൽ, കപ്പ, തണ്ണിമത്തൻ, ശീതകാല പച്ചക്കറികൾ, പപ്പായ, മത്സ്യം എന്നിവയാണ് കൃഷിയിറക്കുന്നത്. കോളേജിൽ മത്സ്യക്കൃഷിക്കായി ടാങ്കിന്റെ നിർമാണവും ആരംഭിച്ചിട്ടുണ്ട്.

കോളേജിൽ ശീതകാല പച്ചക്കറികളും മത്സ്യക്കൃഷിയും ബാക്കിയുള്ളവ മറ്റ് രണ്ട് പുരയിടങ്ങളിലും തുടങ്ങാനാണ് ടീമിന്റെ തീരുമാനമെന്ന് പ്രിൻസിപ്പൽ ഡോ. വർഗീസ്‌ സി.ജോഷ്വ പറഞ്ഞു. എസ്.സംയുക്ത, ബാലമുരളീകൃഷ്ണ, മേഘ മെറിൻ റെജി എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം ഓഫീസേഴ്സ് ഡോ. കെ.ആർ.അജീഷ്, ഡോ. അമൃത റിനു എബ്രഹാം എന്നിവർ നേതൃത്വം നൽകി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..