ഗാന്ധിജയന്തി ആഘോഷം


കോട്ടയം : കേരള കോൺഗ്രസ് എം സംസ്കാരവേദി കേന്ദ്ര കമ്മിറ്റി ഗാന്ധിജയന്തി ആഘോഷിക്കും. ഒക്ടോബർ രണ്ടിന് രണ്ടുമണിക്ക് കോട്ടയം കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസിൽ നേതൃസമ്മേളനം ചേരും. 2.30-ന്‌ നടക്കുന്ന കവിയരങ്ങ് ഡോ. എ.കെ.അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്യും. മൂന്നിന്‌ നടക്കുന്ന സെമിനാറിൽ ‘ഗാന്ധിസത്തിന്റെ കാലിക പ്രസക്തി’ എന്ന പ്രബന്ധം ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ ചെയർമാൻ സ്റ്റീഫൻ ജോർജ് അവതരിപ്പിക്കും. മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. വേദി പ്രസിഡന്റ്‌ ഡോ. വർഗീസ് പേരയിൽ അധ്യക്ഷത വഹിക്കും. ഗാന്ധി ക്വിസ് മത്സര വിജയികൾക്ക് തോമസ് ചാഴികാടൻ എം.പി. സമ്മാനദാനം നിർവഹിക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..