താഴത്തങ്ങാടി വള്ളംകളി: ചെറുവള്ളങ്ങളുടെ രജിസ്‌ട്രേഷൻ ഒൻപതുമുതൽ


കോട്ടയം : ചാമ്പ്യൻസ് ലീഗ് വള്ളംകളിയുടെ ഭാഗമായുള്ള താഴത്തങ്ങാടി വള്ളംകളി മത്സരത്തിൽ പങ്കെടുക്കുന്ന ചെറുവള്ളങ്ങളുടെ രജിസ്‌ട്രേഷൻ ഒക്‌ടോബർ ഒൻപതിന് ആരംഭിക്കും. ചാമ്പ്യൻസ് ലീഗ് വള്ളംകളി നടത്തിപ്പുമായി ബന്ധപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ അധ്യക്ഷതയിൽ താഴത്തങ്ങാടി വെസ്റ്റ് ക്ലബ്ബിൽ പ്രാദേശിക ആലോചനയോഗം ചേർന്നു. ഒക്‌ടോബർ 29-നാണ് വള്ളംകളി മത്സരം. ഒൻപതു ചുണ്ടൻവള്ളങ്ങളാണ് പങ്കെടുക്കുന്നത്.

താഴത്തങ്ങാടി വള്ളംകളി മുൻകാലങ്ങളിൽ നടന്ന തീയതിയിൽ തന്നെ വരുംവർഷങ്ങളിലെങ്കിലും നടത്താൻ ശ്രമിക്കണമെന്നു എം.എൽ.എ. നിർദേശിച്ചു.

പൈതൃകമഹോത്സവും നടപ്പാക്കാനുള്ള നടപടികൾക്കായി വിനോദസഞ്ചാര വകുപ്പ് ശ്രമിക്കണമെന്നും എം.എൽ.എ. നിർദേശിച്ചു.

തിരുവാർപ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ, വൈസ് പ്രസിഡന്റ് രശ്മി പ്രമോദ്, സ്ഥിരം സമിതി അധ്യക്ഷൻ കെ.ആർ. അജയ്, കോട്ടയം നഗരസഭാംഗങ്ങളായ കെ.ബി. സന്തോഷ്‌കുമാർ, ജിഷ ജോഷി, ഏറ്റുമാനൂർ ബ്‌ളോക്ക് പഞ്ചായത്തംഗം എ.എം. ബിനു, തിരുവാർപ്പ് ഗ്രാമപ്പഞ്ചായത്തംഗങ്ങളായ കെ.എം. ഷൈനിമോൾ, സമീന, വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജി. ശ്രീകുമാർ, ഡി.ടി.പി.സി. സെക്രട്ടറി റോബിൻ സി. കോശി, വെസ്റ്റ് ക്ലബ്ബ്‌ പ്രസിഡന്റ് ലിയോ മാത്യു എന്നിവർ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..