നിങ്ങൾകൂടി സഹായിക്കാമോ? റെജീനയ്ക്ക് വൃക്ക മാറ്റിവെക്കാം


കോട്ടയം : രുചിയുള്ള ഭക്ഷണം കഴിച്ചിട്ട് നാളുകളായി. മനസ്വസ്ഥതയില്ലാതെ നിത്യവും മരുന്നും ഡയാലിസിസും മാത്രം. വൃക്കകൾ തകർന്ന് ജീവിതം മാറി മറിഞ്ഞ അവസ്ഥയിലാണ് തിരുവാതുക്കൽ പുത്തൻപറമ്പിൽ റെജീന (43).

ജീവൻ നിലനിർത്താൻ വൃക്ക മാറ്റിവെക്കൽ മാത്രമാണ് പോംവഴി. വൃക്കദാതാവിനെ കണ്ടെത്തിയെങ്കിലും ശസ്ത്രക്രിയ നടത്താനുള്ള പണം വീട്ടമ്മയ്ക്കില്ല. റെജീനയുടെ വൃക്കകൾ തകരാറിലായിട്ട് നാല് വർഷമായി. ഏഴ് മാസമായി ആഴ്ചയിൽ നാല് തവണ ഡയാലിസിസ് ചെയ്യുന്നു. ഒരുമാസമായി നിത്യവും ഡയാലിസിസ് വേണം.

ശസ്ത്രക്രിയയ്ക്കും ആശുപത്രിച്ചെലവുകളുമെല്ലാമായി ഏകദേശം 38 ലക്ഷം രൂപ വേണം. ഒാട്ടോറിക്ഷ ഡ്രൈവറായ ‌ഭർത്താവ് സാദത്തും പ്ളസ്ടു വിദ്യാർഥിയായ മകൻ അഫ്സൽ, റെജീനയുടെ ചേച്ചിയുടെ മകൻ അനസും മരുമകൾ അജ്മിയുമാണ് ആശുപത്രിക്കാര്യങ്ങൾക്കായി റെജീനയ്ക്കൊപ്പം മാറിമാറി നിൽക്കുന്നത്.

ചികിത്സയ്ക്കായി റെജീനയുമായി ആശുപത്രിയിൽ പോകേണ്ടിവരുന്നതിനാൽ ഇവർക്കെല്ലാം വല്ലപ്പോഴുമേ ജോലിക്ക്‌ പോകാൻ സാധിക്കൂ. സുമനസ്സുകൾ സഹായിച്ചാലേ ശസ്ത്രക്രിയ നടത്താനൊക്കൂ. ഒക്ടോബർ രണ്ടിനകം പണം ശരിയായാൽ ഉടൻ ശസ്ത്രക്രിയ നടത്താനാകും. ചികിത്സയ്ക്കുള്ള ധനസമാഹരണത്തിനായി റെജീനയുടെ പേരിൽ കനറാ ബാങ്കിന്റെ തിരുവാതുക്കൽ വേളൂർ ശാഖയിൽ അക്കൗണ്ട് തുറന്നു. IFSC കോഡ്: CNRB0004004, അക്കൗണ്ട്‌ നമ്പർ: 4004101004634. ഫോൺ: 7356295070.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..