ലോക ഹൃദയദിനാചരണം


• കോട്ടയം എസ്.എച്ച്. മെഡിക്കൽ സെന്ററിൽ നടന്ന ലോക ഹൃദയ ദിനാഘോഷം ‌ഉദ്ഘാടന ചടങ്ങ്

കോട്ടയം : എസ്.എച്ച്. മെഡിക്കൽ സെന്ററും തിരുഹൃദയ നഴ്സിങ്‌ കോളേജും ലോക ഹൃദയദിനം ആചരിച്ചു. സീനിയർ കാർഡിയോളജിസ്റ്റ് ഡോ. ജോസ് ചാക്കോ ഉദ്ഘാടനം ചെയ്തു. നഴ്സിങ്‌ കോളേജ് പ്രിൻസിപ്പൽ സി.ആലിസ് മണിയങ്ങാട്ട് അധ്യക്ഷത വഹിച്ചു. അസോസിയേറ്റ് ഡയറക്ടർ സി.ലിറ്റിൽ ഫ്ലവർ ഹൃദയദിന സന്ദേശം നൽകി. ഡോ. സിദ്ധാർഥ് അടിക്കുറിപ്പ് മത്സരം ഉദ്ഘാടനം ചെയ്തു. കാർഡിയോളജി വിഭാഗം മേധാവി സി.ആനി ടോം പ്രസംഗിച്ചു. 30-ന് മെഡിക്കൽ സെന്ററിൽ സൗജന്യ ഹൃദ്രോഗ നിർണയ ക്യാമ്പ് നടത്തും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..