നഗരസഭയുടെ അനാസ്ഥ: ബി.ജെ.പി. കൗൺസിലർമാർ സമരം നടത്തി


കോട്ടയം : കോട്ടയം നഗരസഭാ അനാസ്ഥയ്ക്കെതിരെ ബി.ജെ.പി. കൗൺസിലർമാർ നഗരസഭയുടെ മുൻപിൽ സമരം നടത്തി. 2022-23 വാർഷിക പദ്ധതി ആറാംമാസം കഴിഞ്ഞിട്ടും നടപ്പാക്കാത്തത് നഗരസഭയുടെ അനാസ്ഥയാണെന്ന് സംഘടന ആരോപിച്ചു.

താത്കാലിക ശുചീകരണത്തൊഴിലാളികളെ നിയമിക്കാത്തത് ഉൾപ്പെടെ വിവിധ പ്രശ്നങ്ങളാണ് കൗൺസിലർമാർ ഉന്നയിച്ചത്.വിലപേശൽ നടത്താനാണ് ഇവർക്ക് നിയമനം നൽകാത്തതെന്നു ബി.‍‍‍‍‍ജെ.പി. ആരോപിച്ചു.

ഭിന്നശേഷിക്കാരുടെ വിവിധ പദ്ധതികൾ നടപ്പാക്കാൻ വിമുഖത കാട്ടുകയാണ്. അഞ്ചുലക്ഷം രൂപ ഫണ്ടുള്ള ഈ പദ്ധതിയിൽ നിലവിൽ 2000 രൂപ മാത്രമാണ് ചെലവാക്കിയത്.കൗൺസിലർ അനിൽകുമാർ അധ്യക്ഷത വഹിച്ച യോഗം അരുൺ മുലേടം ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ സുമേഷ്, വിനു ആർ.മോഹൻ, കെ.ശങ്കരൻ, റീബാ വർക്കി, ബിജുകുമാർ, ദിവ്യ സുജിത്, കെ.യു.രഘു, ജയ എന്നിവർ സംസാരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..