പുതുവേലി : ആലുങ്കൽ ദേവീക്ഷേത്രത്തിൽ നവരാത്രി ആഘോഷം തുടങ്ങി. ഞായറാഴ്ച വൈകീട്ട് 6.15-ന് പൂജവെപ്പിനുള്ള സൗകര്യം ഉണ്ടാകും. ബുധനാഴ്ച രാവിലെ പൂജയെടുപ്പും വിദ്യാരംഭവും. കുട്ടികളെ എഴുത്തിനിരുത്തുന്നതിനുള്ള സൗകര്യം ഉണ്ടാകും. തുരുത്തിക്കാട് ബിഷപ്പ് അബ്രഹാം മെമ്മോറിയൽ കോളേജിലെ കോമേഴ്‌സ് വിഭാഗം അസിസ്റ്റന്റ് െപ്രാഫ. ഡി.ശ്രീരേഷ് നമ്പൂതിരി കുട്ടികൾക്ക് ആദ്യക്ഷരം കുറിക്കും.
അരുണാപുരം : ഊരാശാല സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തിങ്കളാഴ്ച വൈകീട്ട് ആറിന് പൂജവെപ്പ്. ചൊവ്വാഴ്ച ആയുധപൂജ. ബുധനാഴ്ച പൂജയെടുപ്പ്, ആദ്യക്ഷരം കുറിക്കൽ, പൂജിച്ച തൂലിക വിതരണം എന്നിവ നടത്തും. മേൽശാന്തി മലമേൽ ഇല്ലം നീലകണ്ഠൻ നമ്പൂതിരി കാർമികത്വം വഹിക്കും.
മേലമ്പാറ : ധർമശാസ്താക്ഷേത്രത്തിൽ ഞായറാഴ്ച വൈകീട്ട് 6.30-ന് പൂജവെപ്പ്. തിങ്കളാഴ്ച ദുർഗാഷ്ടമി, ചൊവ്വാഴ്ച മഹാനവമിയും ആഘോഷിക്കും. ബുധനാഴ്ച 7.30-ന് പൂജയെടുപ്പ്, പത്തിന് എഴുത്തിനിരുത്ത്.
അന്തിനാട് : മഹാദേവക്ഷേത്രത്തിൽ ഞായറാഴ്ച വൈകീട്ട് ഏഴിന് സരസ്വതിമണ്ഡപത്തിൽ പൂജവെപ്പ്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സരസ്വതിമണ്ഡപത്തിൽ പ്രത്യേക പൂജകളും വഴിപാടുകളും ഉണ്ടാകും. ബുധനാഴ്ച രാവിലെ എട്ടിന് പൂജയെടുപ്പ്. ആധ്യാത്മിക പണ്ഡിതൻ ഇ.എൻ.വി.നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ കുട്ടികൾക്ക് വിദ്യാരംഭം കുറിക്കും. ഫോൺ: 9400542424.
രാമപുരം : മുത്താരമ്മൻ കോവിലിൽ ഞായറാഴ്ച വൈകീട്ട് ആറിന് പൂജവെപ്പ്, ബുധനാഴ്ച രാവിലെ ഏഴിന് സരസ്വതിപൂജ, പൂജയെടുപ്പ്, എട്ടിന് വിദ്യാരംഭം. മേൽശാന്തി ചെന്തിട്ടമന നാരായണൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും.
പള്ളിയാമ്പുറം : മഹാദേവക്ഷേത്രത്തിൽ ഞായറാഴ്ച വൈകീട്ട് ആറിന് പൂജവെപ്പ്, ബുധനാഴ്ച രാവിലെ ആറിന് പൂജയെടുപ്പ്, 7.30-ന് വിദ്യാരംഭം.
കുറിഞ്ഞി : ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ ഞായറാഴ്ച വൈകീട്ട് 6.30-ന് പൂജവെപ്പ്, ബുധനാഴ്ച രാവിലെ 6.30-ന് പൂജയെടുപ്പ്. 8.30-ന് വിദ്യാരംഭം.
കൊണ്ടാട് : സുബ്രഹ്മണ്യ ഗുരുദേവക്ഷേത്രത്തിൽ ഞായറാഴ്ച വൈകീട്ട് 6.30-ന് പൂജവെപ്പ്, ബുധനാഴ്ച രാവിലെ 6.30-ന് പൂജയെടുപ്പ്, വിദ്യാരംഭം.മേൽശാന്തി സന്ദീപ് ശാന്തി മുഖ്യകാർമികത്വം വഹിക്കും.
അമനകര : ഭരതസ്വാമി ക്ഷേത്രത്തിൽ ഞായറാഴ്ച വൈകീട്ട് 6.30-ന് പൂജവെപ്പ്, ബുധനാഴ്ച രാവിലെ 6.30-ന് പൂജയെടുപ്പ്, എട്ടിന് വിദ്യാരംഭം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..