പ്രായം ഇവരിൽ ഉൗർജം നിറയ്ക്കും


കോട്ടയം : യൗവനം ഹൃദയത്തിൽ സൂക്ഷിക്കാൻ കഴിയുക ഭാഗ്യമാണ്. ചിലരെ അതെന്നും അനുഗ്രഹിക്കാറുണ്ട്. അത്തരത്തിൽ ചിലർ നമുക്കുമുൻപിൽ ആനന്ദത്തോടെ പ്രവർത്തിക്കുന്നത് കാണുമ്പോൾ ഓരോ യൗവനവും തിരിച്ചറിയുന്നുണ്ട് ആ ആഹ്ളാദം. അത് പുതുതലമുറയ്ക്ക് നൽകുന്ന ഉർജവും പ്രധാനമാണ്. ആ ഊർജത്തിൽ ആർക്കും നവീനവഴിയിൽ സഞ്ചരിക്കാം.

ജസ്റ്റിസ് കെ.ടി.തോമസ്

അങ്ങനെയൊരു ചെറുപ്പം എന്നിലുണ്ടോ? ഉണ്ടെന്ന് നിങ്ങൾ പറഞ്ഞാൽ സമ്മതിക്കുന്നു. അങ്ങനെയൊന്നുണ്ടെന്ന് തോന്നുന്നുവെങ്കിൽ അത് ദൈവാനുഗ്രഹം മാത്രം. എന്തൊക്കെ വിചാരിച്ചാലും ദൈവാനുഗ്രഹമില്ലെങ്കിൽ ഒന്നും നേടാൻ കഴിയില്ല. ആ അനുഗ്രഹത്തിലാണ് എന്റെ ഊർജം.

ഡോ. പി.ജി.ആർ.പിള്ള (കോട്ടയം മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ട്)

ഹൃദയം തുറന്ന് സംസാരിക്കാൻ കിട്ടുന്ന അവസരം ഒഴിവാക്കാറില്ല. സ്നേഹം മനസ്സിലുണ്ടാകുക മാത്രമല്ല അത് അർഹരായവർക്ക് പകർന്നുകൊടുക്കുന്നതും ഡോക്ടർമാരുടെ ജീവിതത്തിൽ പ്രധാനമാണ്. ചിട്ടയായ ദിനചര്യയും ലക്ഷ്യബോധത്തോടെ പ്രവർത്തിക്കാൻ കഴിയുന്നതും ഊർജം നിറയ്കുന്ന കാര്യമാണ്. മിതമായ ഭക്ഷണം, വ്യായാമം-ഇതു രണ്ടും നിർബന്ധം.

ഭവാനി ചെല്ലപ്പൻ (ബാലെ നർത്തകി)

സത്യമായി ജീവിച്ചാൽ മനസ്സിനും ശരീരത്തിനും എപ്പോഴും പോസിറ്റീവായിരിക്കാൻ കഴിയും. ചെയ്യുന്ന കാര്യങ്ങൾ ഭംഗിയായി പൂർത്തീകരിക്കണം. ഇപ്പോഴും സീരിയലും സിനിമയുമൊക്കെ കാണാറുണ്ട്. ഇപ്പോഴും കുറച്ചുപേരെ നൃത്തം പഠിപ്പിക്കുന്നുണ്ട്. അറിയുന്ന കല ഏതുപ്രായത്തിലും പറഞ്ഞുകൊടുക്കാൻ കഴിയുന്നത് സന്തോഷമാണ്. അതും മനസ്സിൽ ചെറുപ്പംനിറയ്ക്കാൻ കഴിയും. ചിലർ എന്റെ പ്രായം ചോദിക്കും. മറുപടി ഇത്രമാത്രം-90 കഴിഞ്ഞു. എങ്കിലും ഇനിയും കുറേ ചെയ്തുതീർക്കാനുണ്ട്.

തിരുവിഴ ജയശങ്കർ (നാഗസ്വര വിദ്വാൻ)

എല്ലാദിവസവും കൃത്യമായി യോഗ ചെയ്യാറുണ്ട്. വൈകീട്ട് ഒരുമണിക്കൂർ നടക്കും. എന്നും ഒന്നരമണിക്കൂർ നേരം നാഗസ്വരം സാധകംചെയ്യും. മിതഭക്ഷണം. ഒരുദുശ്ശീലവുമില്ല. മനസ്സിനെ എപ്പോഴും ശാന്തമാക്കാൻ ശ്രമിക്കും. ഇപ്പോഴും പറന്പിലൊക്കെ കറങ്ങിനടക്കും. ശീലങ്ങൾ ഒന്നും തെറ്റിക്കാത്തത് ആരോഗ്യത്തിന് ഗുണംചെയ്യും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..