കാരിത്താസിൽ ലോകഹൃദയദിനാഘോഷം


കോട്ടയം : കാരിത്താസ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് 37-ാം വാർഷികവും ലോക ഹൃദയദിനവും കാരിത്താസ്‌ ആശുപത്രിയിൽ ആഘോഷിച്ചു. എം.ജി. സർവകലാശാല വൈസ് ചാൻസലർ ഡോ. സാബുതോമസ്, റിട്ട. ഡി.ജി.പി. ഋഷിരാജ്‌ സിങ്, ഡോ. ശിവശങ്കരൻ, ഡോ. എസ്.ഹരികൃഷ്ണൻ, ഡോ. ആൽബെൻ സിഗ്മാനി, എബ്രഹാം മാത്യു, കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ. ഡോ. ബിനു കുന്നത്ത്‌, കാരിത്താസ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് മേധാവി ഡോ. ജോണി ജോസഫ് എന്നിവർ പ്രസംഗിച്ചു. നഴ്സിങ് കോളേജ് വിദ്യാർഥികൾക്കായി പ്രശ്നോത്തരി നടത്തി. കോട്ടയം ഗവ. നഴ്‌സിങ്‌ കോളേജിലെ അനു ആന്റോ, അൽഫോൻസ് ഐസക് ടീം ഒന്നാംസ്ഥാനവും ഷെറിൻ ബേബിച്ചൻ, എം.എസ്. കെസിയ ടീം രണ്ടാം സ്‌ഥാനവും നേടി. കാരിത്താസിലെ ജാസ്മിൻ ജോസഫ്, ജെബ് സി. ജെയ്മോൻ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അഞ്ചുകിലോമീറ്റർ മിനി മാരത്തണും സൈക്കിൾറാലിയും സംഘടിപ്പിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..