ബഹിരാകാശ ശാസ്ത്രപ്രദർശനം


കോട്ടയം നവോദയ വിദ്യാലയത്തിൽ ആരംഭിച്ച ബഹിരാകാശ ശാസ്ത്രപ്രദർശനം വി.എസ്.എസ്.സി. ഡയറക്ടർ ഡോ. എസ്.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

കോട്ടയം : തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെന്റർ സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ ബഹിരാകാശ ശാസ്ത്രപ്രദർശനം കോട്ടയം നവോദയ വിദ്യാലയത്തിൽ വി.എസ്.എസ്.സി. ഡയറക്ടർ ഡോ. എസ്.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വി.എസ്.എസ്.സി. ഡെപ്യൂട്ടി ഡയറക്ടർ എസ്.വിനോദ് അധ്യക്ഷത വഹിച്ചു.

സ്കൂൾ പ്രിൻസിപ്പൽ സി.രാമകൃഷ്ണൻ, ഡോ. ബിജു പ്രസാദ് ബഹിരാകാശവാര സന്ദേശം നൽകി. മാഹി നവോദയ പ്രിൻസിപ്പൽ കെ.ഒ.രത്നാകരൻ, സനോജ് എന്നിവർ പ്രസംഗിച്ചു.

ബഹിരാകാശ വിജ്ഞാനവും അതിന്റെ അനന്തസാധ്യതകളും ഗവേഷണ ഫലങ്ങളും വിദ്യാർഥികളിലും പൊതുസമൂഹത്തിലും എത്തിക്കുകയാണ് ലക്ഷ്യം. ശാസ്ത്രജ്ഞ ആർ.അശ്വതി വിദ്യാർഥികളുമായി സംവദിച്ചു. ഞായറാഴ്ച സമാപിക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..