വയോജനദിന സമ്മേളനം


കേരള വിധവ വയോജന ക്ഷേമസംഘം നടത്തിയ ലോക വയോജനദിന സമ്മേളനം പ്രസിഡൻറ് ആപ്പാഞ്ചിറ പൊന്നപ്പൻ ഉദ്ഘാടനംചെയ്യുന്നു

കോട്ടയം : വിധവകൾ, വയോജനങ്ങൾ, അംഗപരിമിതർ തുടങ്ങിയവർക്ക് ക്ഷേമപെൻഷൻ 5000 രൂപയായി വർധിപ്പിക്കണമെന്ന് കേരള വിധവ വയോജന ക്ഷേമസംഘം സംസ്ഥാന പ്രസിഡൻറ് ആപ്പാഞ്ചിറ പൊന്നപ്പൻ ആവശ്യപ്പെട്ടു.

കേരള വിധവ വയോജന ക്ഷേമസംഘം നടത്തിയ ലോകവയോജനദിന സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡൻറ് കൃഷ്ണൻ കാരന്തൂർ അധ്യക്ഷതവഹിച്ചു.

സൈക്കിളിൽ രാത്രിയാത്ര സുരക്ഷ ഉറപ്പാക്കണം

വൈക്കം : രാത്രി സൈക്കിൾ യാത്രികരുടെ സംരക്ഷണത്തിന് മോട്ടോർവാഹനവകുപ്പ് സുരക്ഷാ സൗകര്യങ്ങൾ സ്വീകരിക്കാൻ നിർദേശം നല്കി.

അടുത്ത കാലത്ത് രാത്രി സമയങ്ങളിൽ പല സൈക്കിൾ യാത്രക്കാരും അപകടത്തിൽപ്പെട്ട സംഭവമുണ്ടായി. രാത്രി യാത്രചെയ്യുന്ന സൈക്കിൾ യാത്രികർ റിഫ്‌ളക്റ്റർ സൈക്കിളിൽ ഘടിപ്പിക്കണം. സൈക്കിളിന്റെ മധ്യഭാഗത്ത് ലൈറ്റും പിടിപ്പിക്കണം.

യാത്രികർ ഹെൽമെറ്റ്, റിഫ്‌ളക്റ്റിവ് ജാക്കറ്റ് എന്നിവ ധരിക്കണം. അമിതവേഗം ഒഴിവാക്കണം, സൈക്കിളിന് തകരാറുകൾ ഇല്ലന്ന് ഉറപ്പുവരുത്തണം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..