ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ നെയ്യാട്ടും ചെങ്ങന്നൂർ ക്ഷേത്രത്തിൽ നെയ്‌സമർപ്പണവും


ചിറക്കടവ് : മഹാദേവക്ഷേത്രത്തിൽ രാജഭരണകാലത്ത് തുടങ്ങിവെച്ച നെയ്യാട്ടും (നെയ്യഭിഷേകവും) ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിലേക്കുള്ള നെയ് സമർപ്പണവും 17-ന് നടത്തും. വൈകീട്ട് 7.05-നും 7.22-നും മധ്യേയാണ് ചിറക്കടവ് മഹാദേവന് നെയ്യാട്ട് നടത്തുന്നത്. ചിറക്കടവ് ക്ഷേത്രത്തിൽനിന്ന് എത്തിച്ച നെയ്യുപയോഗിച്ച് ചെങ്ങന്നൂർ മഹാദേവനും അഭിഷേകംനടത്തും.

ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന നെയ്യിൽനിന്നും വാഴൂർ തീർഥപാദാശ്രമത്തിൽ നിന്നെത്തിക്കുന്ന നെയ്യിൽനിന്നും ഒരുവിഹിതമാണ് ചെങ്ങന്നൂർ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്നത്. 17-ന് 10.30-ന് ചിറക്കടവ് ക്ഷേത്ര മേൽശാന്തി പെരുന്നാട്ടില്ലം വിനോദ് നമ്പൂതിരി പൂജിച്ച നെയ്യ് സബ്ഗ്രൂപ്പ് ഓഫീസർ ജയകുമാറിനും മഹാദേവ സേവാസംഘം ഭാരവാഹികൾക്കും കൈമാറും. തുടർന്ന് ഘോഷയാത്രയായി ചെങ്ങന്നൂർക്ക് പുറപ്പെടും. ചെങ്ങന്നൂർ ക്ഷേത്രത്തിൽ നേദിക്കുന്നതിനായി ഓരോ പറ അവൽ, മലർ, ശർക്കര, ഉണക്കലരി, കദളിക്കുല എന്നിവയും ദേവീദേവന്മാർക്കുള്ള ഉടയാടകൾ എന്നിവയും സമർപ്പിക്കും. തന്ത്രി കണ്ഠര് മോഹനര് ഏറ്റുവാങ്ങും. നെയ്യഭിഷേകത്തിനുള്ള നെയ്യ് 17-ന് രാവിലെ ഒൻപതിന് മുൻപ് ചിറക്കടവ് ക്ഷേത്രത്തിൽ സമർപ്പിക്കണമെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..