• മാടപ്പള്ളി പരപ്പൊഴിഞ്ഞകുന്നിലെ മണ്ണെടുപ്പിനെതിരേ നാട്ടുകാർ പ്രതിഷേധിക്കുന്നു
മാടപ്പള്ളി : മാടപ്പള്ളി പഞ്ചായത്തിൽ പത്താം വാർഡിൽപ്പെട്ട പരപ്പൊഴിഞ്ഞകുന്നിൽ സ്വകാര്യ വ്യക്തിയുടെ ഒൻപതേക്കർ ഭൂമിയിൽനിന്നുള്ള മണ്ണെടുപ്പ് നാട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് നിർത്തിവെച്ചു.
ഈ വസ്തു വലിയൊരു കുന്നിൻ പ്രദേശമാണ്. സ്ഥലത്തിനുസമീപം മിച്ചഭൂമി കോളനിയിലും ലക്ഷംവീട് കോളനിയിലും മുതലപ്ര എസ്.സി. സെറ്റിൽമെന്റ് കോളനിയിലുമായി ഇരുന്നൂറോളം നിർധന കുടുംബങ്ങളാണ് താമസിക്കുന്നത്.
അവരുടെ കുടിവെള്ളവും റോഡ് സൗകര്യങ്ങളും നഷ്ടമാകുന്ന മണ്ണെടുപ്പിനെതിരേ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്. സ്ഥലത്ത് മണ്ണെടുക്കരുതെന്ന് ആവശ്യപ്പെട്ട് ഇരുന്നൂറോളം ആളുകൾ ഒപ്പിട്ട പരാതി ജില്ലാ കളക്ടർക്ക് നൽകി. യന്ത്രങ്ങളും ലോറികളുമായി വന്ന് മണ്ണെടുക്കാൻ ശ്രമിച്ചപ്പോൾ നാട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് പിൻവാങ്ങുകയായിരുന്നു. പ്രദേശത്തുനിന്ന് ഒരുതരി മണ്ണുപോലും എടുത്തുകൊണ്ട് പോകാൻ അനുവദിക്കില്ലെന്ന് മാടപ്പള്ളി വികസന സമിതി പ്രസിഡന്റ് ബാബു കുട്ടൻചിറ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..