ചിറക്കടവ് : ചിറക്കടവ് പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. ബാലസഭ കുട്ടികൾക്കായി സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് കുന്നുംഭാഗം ഗവ.ഹൈസ്കൂൾ മൈതാനത്ത് സംഘടിപ്പിച്ചു. വൈകീട്ട് മൂന്നിന് തുടങ്ങിയ മത്സരത്തിൽ ആറുടീമുകൾ പങ്കെടുത്തു. വിജയികൾ ജില്ലാതല മത്സരത്തിൽ പങ്കെടുക്കും.
പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, സ്ഥിരംസമിതി അധ്യക്ഷന്മാരായ സുമേഷ് ആന്റണി, ആന്റണി മാർട്ടിൻ, പഞ്ചായത്തംഗങ്ങളായ അമ്പിളി ശിവദാസ്, സി.ഡി.എസ്. ചെയർപേഴ്‌സൺ ഉഷ പ്രകാശ്, സി.ഡി.എസ്.അംഗം സുനിത എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..