പുതുവേലി വൈക്കം കവലയിൽ ഡിവൈഡറിൽ കയറിയ കെ.യു.ആർ.ടി.സി. ബസ്
പുതുവേലി : കഴിഞ്ഞ ഞായറാഴ്ച തടിലോറി കയറി അപകടത്തിൽപ്പെട്ട അതേ ഡിവൈഡറിൽ ബുധനാഴ്ച പുലർച്ചെ ബസ് അപകടത്തിൽപ്പെട്ടു. അപകടത്തിൽ ആർക്കും പരിക്കില്ല. കോഴിക്കോട് ബൈപ്പാസ് റൈഡറാണ് പുലർച്ചെ ഡിവൈഡറിൽ കയറിയത്.
അശാസ്ത്രീയമായി നിർമിച്ച ഡിവൈഡറിൽ അപകടം ഒഴിവാക്കാൻ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന് ഗ്രാമപ്പഞ്ചായത്തംഗം ജിൻസൺ ജേക്കബ് പറഞ്ഞു.
കോട്ടയം -എറണാകുളം ജില്ലകളുടെ അതിർത്തിപ്രദേശമായ പുതുവേലി വൈക്കം കവലയിൽ ഓരോ മാസവും പത്തിലധികം അപകടങ്ങൾ നടന്നിട്ടും അധികൃതർക്കു അനക്കമില്ല. വൈക്കം റോഡിൽ അശാസ്ത്രീയമായി നിർമിച്ച ഡിവൈഡറിലാണ് അപകടക്കെണി. കൂത്താട്ടുകുളം ഭാഗത്ത് നിന്നുവരുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് കാണാൻ കഴിയാത്ത വിധത്തിലാണ് നിർമാണം. റിഫ്‌ളക്ടർ ഇല്ല. രാത്രി കൂത്താട്ടുകുളം ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ ചെറിയ കയറ്റംകയറി എത്തുമ്പോൾ ഡിവൈഡർ കാണില്ല. മിക്ക ദിവസവും ഇവിടെ വാഹനങ്ങൾ ഡിവൈഡറിൽ ഇടിക്കുന്നു. ഈ ഭാഗത്തു സൗരോർജ വിളക്കുകളും തെളിയുന്നില്ല.
രണ്ടുവർഷംമുൻപ് വൈക്കം കവലയിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഡിവൈഡർ പൊളിച്ചു നീക്കണമെന്ന ആവശ്യം ജനപ്രതിനിധികൾ ഉന്നയിച്ചെങ്കിലും ഉദ്യോഗസ്ഥർ അനുകൂല മറുപടി നൽകിയില്ല. നൽകിയ ഉറപ്പുകൾ മിക്കവയും കടലാസിൽ ഒതുങ്ങി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..