അരുവിത്തുറ വോളിക്ക് ആവേശത്തുടക്കം


അരുവിത്തുറ വോളി ടൂർണമെന്റ് മന്ത്രി റോഷി അഗസ്റ്റിൻ കോളേജ് ബർസാർ ഫാ. ജോർജ് പുല്ലുകാലായിക്കൊപ്പം പന്തുതട്ടി ഉദ്ഘാടനം ചെയ്യുന്നു

അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ആരംഭിച്ച അരുവിത്തുറ വോളി ടൂർണമെന്റ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. കോളേജ് ബർസാർ ഫാ. ജോർജ് പുല്ലുകാലായിക്കൊപ്പം പന്ത് തട്ടിയായിരുന്നു മന്ത്രി ഉദ്ഘാടനം ചെയ്തത്.

കോളേജ് മാനേജർ റവ. ഡോ. അഗസ്റ്റ്യൻ പാലക്കപറമ്പിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. സിബി ജോസഫ്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, കായിക വിഭാഗം മേധാവി ഡോ. വിയാനി ചാർളി, ടൂർണമെന്റ് ജനറൽ കൺവീനർ ഡോ. ബേബി സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.

തിങ്കളാഴ്ച നടന്ന വനിതാവിഭാഗം മത്സരത്തിൽ പാലാ അൽഫോൻസാ കോളേജ് ആലുവാ സെന്റ് സേവ്യേഴ്‌സ് കോളേജിനെ നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തി.

കേരളത്തിലെ പ്രമുഖ ടീമുകളുമായി മാറ്റുരയ്‌ക്കുന്ന വിജയികൾക്ക് മാണി സി.കാപ്പൻ എം.എൽ.എ. സമ്മാനങ്ങൾ വിതരണംചെയ്യും.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..