അരുവിത്തുറ : സെയിന്റ് ജോർജ് കോളേജിൽ ആരംഭിച്ച അരുവിത്തുറ വോളിയുടെ പുരുഷവിഭാഗം ഫൈനലിൽ കോലഞ്ചേരി സെയ്ന്റ് പീറ്റേഴ്‌സ് കോളേജും അരുവിത്തുറ സെയ്ന്റ് ജോർജ് കോളേജും ഏറ്റുമുട്ടും.
ഒന്നാം സെമി ഫൈനലിൽ കോലഞ്ചേരി കോളേജ് ആലുവ സെയ്ന്റ് സേവ്യേഴ്സ് കോളേജിനെയും രണ്ടാം സെമി ഫൈനലിൽ അരുവിത്തുറ കോളേജ് പിറവം ബി.പി.സി. കോളേജിനെയും പരജയപ്പെടുത്തിയാണ് ഫൈനലിൽ പ്രവേശിച്ചത്. മാണി സി. കാപ്പൻ എം.എൽ.എ., ഈരാറ്റുപേട്ട എസ്.ഐ. വി.വി.വിഷ്ണു, വോളിബോൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബാബു വടക്കേമുറി എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..