ചങ്ങനാശ്ശേരി : തൃക്കൊടിത്താനത്ത് യുവാക്കളെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന അവസാന പ്രതികൂടി പോലീസിന്റെ പിടിയിലായി. പായിപ്പാട് നാലുകോടി മാന്താനം കോളനി ഭാഗത്ത് ചെല്ലുവേലിയിൽ വീട്ടിൽ ആരോമൽ (26) എന്നയാളെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റുചെയ്തത്.
ഇയാൾ കഴിഞ്ഞ ദിവസം സുഹൃത്തുക്കളുമായി ചേർന്ന് ആരമലക്കുന്ന് ഭാഗത്ത് നിൽക്കുകയായിരുന്ന യുവാക്കൾക്കുനേരേ കുരുമുളക് സ്പ്രേ ഉപയോഗിച്ചു. ശേഷം കൈയിൽ കരുതിയിരുന്ന കമ്പിവടികൊണ്ട് ആക്രമിക്കുകയായിരുന്നു.
സംഭവത്തിനുശേഷം പ്രതികൾ എല്ലാവരും ഒളിവിൽ പോയിരുന്നു.
തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ആരോമൽ വിജയിനെ ചങ്ങനാശ്ശേരിയിൽനിന്ന് പിടികൂടുകയായിരുന്നു. ഈ കേസിലെ മറ്റു പ്രതികളായ ബിബിൻ, പ്രദീഷ്, അനന്തു, ബിൽസൺ, പ്രവീൺ കുമാർ, രാഹുൽ കെ.ആർ., ഷൈജു എന്നിവരെ കഴിഞ്ഞ ദിവസങ്ങളിലായി പോലീസ് സംഘം പിടികൂടിയിരുന്നു.
തൃക്കൊടിത്താനം എസ്.എച്ച്.ഒ. ഇ.അജീബ്, എ.എസ്.ഐ. സാൻജോ, സി.പി.ഒ.മാരായ ക്രിസ്റ്റഫർ, സന്തോഷ്, ശെൽവരാജ്, അനീഷ് ജോൺ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..