ചങ്ങനാശ്ശേരി : ശക്തമായ ഇടിമിന്നലേറ്റ് പൂർണഗർഭിണിയായപശു ചത്തു. ക്ഷീര കർഷകനായ മാടപ്പള്ളി പഞ്ചായത്ത് 11-ാം വാർഡിൽ താമസിക്കുന്ന, മാമ്മൂട് മാന്പറന്പിൽ സാജൻ ജോസഫിന്റെ പശുവാണ് മിന്നലേറ്റ് ചത്തത്.
ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെ വീടിന് സമീപം പറന്പിൽ പുല്ല് മേയുന്ന സമയത്ത് ശക്തമായ മിന്നലും ഇടിയും ഈ പ്രദേശത്ത് ഉണ്ടായിരുന്നു. മഴ ചാറിയതോടെ പശുവിനെ അഴിച്ചുകെട്ടാൻ ഗൃഹനാഥൻ സാജൻ പശുവിന്റെ അടുക്കലേക്ക് വന്നു. അതിനിടയിൽ ശക്തമായ മിന്നലേറ്റ് പശു ചത്തുവീഴുകയായിരുന്നു. മിന്നലിൽ സമീപത്തുണ്ടായിരുന്ന മതിലുംതകർന്നു.
എങ്കിലും ഗൃഹനാഥന് അപകടം ഉണ്ടായില്ല. ഈ പ്രദേശത്ത് ഉച്ചയ്ക്കുശേഷം മഴയും, ശക്തമായ ഇടിയും മിന്നലുമായിരുന്നു. മൂന്നുദിവസത്തിനുള്ളിൽ പ്രസവിക്കേണ്ട പശുവാണ് മിന്നലേറ്റ് ചത്തത്. മാടപ്പള്ളി മൃഗാശുപത്രിയിൽനിന്ന് ഡോക്ടറും ജീവനക്കാരുമെത്തി പരിശോധന നടത്തി. ബുധനാഴ്ച പശുവിന്റെ പോസ്റ്റുമോർട്ടം നടത്തും.
ക്ഷീരകർഷകനായ സാജന്റെ മൂന്നുപശുക്കളിൽ ഒന്നാണ് മിന്നലേറ്റ് ചത്തത്. 70,000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി സാജൻ പറഞ്ഞു. കേരള കർഷകസംഘം മാമ്മൂട് യൂണിറ്റ് പ്രസിഡന്റും സി.പി.എം. ബ്രാഞ്ചംഗവുമാണ് സാജൻ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..