എൻ.എസ്.എസ്. 154-ാം നമ്പർ വയലാ കരയോഗത്തിന്റെ മന്നം സാംസ്‌കാരിക നിലയം ഡയറക്ടർ ബോർഡംഗം അഡ്വ. എം.എസ്. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു
വയലാ : എൻ.എസ്.എസ്. 154-ാം നമ്പർ വയലാ കരയോഗത്തിന്റെ മന്നം സാംസ്‌കാരിക നിലയം, വനിതാസമാജം ഓഫീസ് എന്നിവ ഉദ്ഘാടനംചെയ്തു. കുടുംബസംഗമവും നടത്തി.
മന്നം സാംസ്‌കാരികനിലയം ഡയറക്ടർ ബോർഡംഗം അഡ്വ. എം.എസ്. മോഹനനും കുടുംബസംഗമം ഡയറക്ടർ ബോർഡംഗം സി.പി. ചന്ദ്രൻ നായരും 44-ാം നമ്പർ വനിതാസമാജം എൻ.എസ്.എസ്. വനിതാ യൂണിയൻ പ്രസിഡന്റ് എ.കെ. സരസ്വതിയമ്മയും ഉദ്ഘാടനം ചെയ്തു.
കരയോഗം പ്രസിഡന്റ് ആർ. മധുസൂദനൻ അധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി.എസ്. ഷാജികുമാർ, അഡ്വ. എം.കെ. ഗോപാലകൃഷ്ണൻ നായർ, അഡ്വ. ഡി. ബാബുരാജ്, അജിത് സി.നായർ, കെ.എൻ. ശ്രീകുമാർ, വി.കെ. രഘുനാഥൻ നായർ, ബിജി മനോജ്, സിന്ധു ബി.നായർ, കരയോഗം സെക്രട്ടറി കെ.എൻ. രാധാകൃഷ്ണൻ, സതീഷ് പി.നായർ തുടങ്ങിയവർ പങ്കെടുത്തു.
കരയോഗ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും കോട്ടയം കലാരത്‌ന അവതരിപ്പിച്ച ഗാനമേളയും നടന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..